ന്യൂദല്‍ഹി: ചൈന-പാക്ക് അതിര്‍ത്തി പ്രശ്നങ്ങളെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്തി. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമാണ് പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.
ചൈന, കശ്മീര്‍ പ്രശ്നങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് പൂര്‍ണ പിന്തുണയാണ് പ്രതിപക്ഷം നൽകിയത്. വിദേശകാര്യ മന്ത്രിയും വിദേശകാര്യ സെക്രട്ടറിയും അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ വിശദമായി ചർച്ച ചെയ്തു. പ്രത്യേകിച്ച് സിക്കിമിലെ ദോക് ലാ വിഷയം. പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.
എല്ലാവരും സര്‍ക്കാരിനെ പിന്തുണയ്‌ക്കുമെന്ന് ഉറപ്പ് നല്‍കിയെന്ന് രാംവിലാസ് പാസ്വാൻ പറഞ്ഞു. സര്‍ക്കാരിന്റെ പ്രതികരണത്തില്‍ തൃപ്തിയുണ്ടെന്ന് അണ്ണാഡിഎംകെ എംപി നവനീതകൃഷ്ണന്‍ പറഞ്ഞു. പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെ പരമാവധി അഭിപ്രായ ഐക്യം സാധ്യമാക്കുകയായിരുന്നു കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: