കാസര്‍കോട്: കാസര്‍കോട് കടപ്പുറത്ത് 36-ാം വാര്‍ഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് പ്രചരങ്ങളില്‍ വ്യാപകമായി ചട്ടലംഘനങ്ങള്‍ നടക്കുന്നതായി ബിജെപി തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വീടുകള്‍ കയറുവ്‌ന സമയങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അപേക്ഷാ ഫോറങ്ങളും, സഹകരണബാങ്കുകളില്‍ നിന്ന് 75000/രൂപ വരെ ലോണുകള്‍ നല്‍കാമെന്ന വാഗ്ദാനങ്ങളും വോട്ടര്‍മാര്‍ക്ക് നല്‍കുന്നതായി പരാതിയില്‍ പറയുന്നു. കോണ്‍ഗ്രസ്സുകാര്‍ വ്യാപകമായി വൈദ്യുതി തൂണുകളില്‍ പ്രചരണ ബാനറുകളും മറ്റും കെട്ടിയിട്ടുണ്ട്. പരാജയ ഭീകി പൂണ്ട സിപിഎമ്മും കോണ്‍ഗ്രസ്സും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.
















