മുംബൈ: ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അപരന് എന്ന പേരില്‍ വ്യാജ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച ഓള് ഇന്ത്യ ബാക്ചോഡ് എന്ന ആക്ഷപഹാസ്യ സംഘത്തിന് പിഴ ചുമത്തി. മുംബൈ പോലീസിന് ലഭിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തിന് പിഴ ചുമത്തിയിരിക്കുന്നത്.
ഐ.ടി ആക്ട് അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്താണ് പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ മാനഹാനിക്കെതിരെയുള്ള വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്. നിയമോപദേശത്തിന് ശേഷമാണ് സൈബര്‍ സെര് എഫ്ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രൂപസാദൃശ്യമുള്ളയാള്‍ റെയില്‍വേ സ്റ്റേഷനില്‍ ഫോണില്‍ നോക്കി നില്ക്കുന്ന ചിത്രത്തിനൊപ്പം സ്നാപ്പ് ചാറ്റിലെ ഡോഗ് ഫില്‍റ്റര്‍ ചേര്‍ത്ത ചിത്രമാണ് എഐബി ട്വിറ്ററില്‍ പോസ്റ്റിട്ടത്. മോദിയുടെ വിദേശയാത്രയെ പരിഹസിക്കുന്ന തരത്തിലുള്ള അടിക്കുറിപ്പും ചിത്രത്തിന് താഴെ ചേര്‍ത്തിരിന്നു.
സംഭവം വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പിയിരിക്കുകയാണ് എഐബി പേജിന്റെ അഡ്മിന്മാരായ തന്മയ് ഭട്ടും റോഷന് ജോഷിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: