ന്യൂദല്‍ഹി: യുപി നിയമസഭയില്‍ എംഎല്‍എയുടെ ഇരിപിടത്തിന് കീഴിലായി സ്ഫോടക വസ്തു കണ്ടെത്തിയ പശ്ചാത്തലത്തില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
സ്ഫോടക വസ്തുവായ വെളുത്ത നിറത്തിലുള്ള പൊടിയാണ് നിയസഭാ മന്ദിരത്തിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. യോഗി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തിനുള്ള നിയമസഭാ സമ്മേളനം അടുത്ത ആഴ്ച ആരംഭിക്കാനിരിക്കെ ജൂലൈ 12നായിരുന്നു സംഭവം. സംഭവത്തില്‍ പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്നും അവകാശപ്പെട്ടാണ് യോഗി സംഭവം എന്‍ഐഎ അന്വേഷിക്കണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കുന്നത്.
സംഭവത്തെ തുടര്‍ന്ന് ഫോറന്‍സിക് വിഭാഗം നടത്തിയ പരിശോധനയില്‍ നിയമസഭയില്‍ നിന്ന് കണ്ടെടുത്ത വെളുത്ത നിറത്തിലുള്ള പൊടി അതീവ സ്ഫോടന ശേഷിയുള്ള പെന്റാരിത്രിടോള്ഡ ടെറ്റാനൈട്രേറ്റ് (പിഇടിഎന്‍) ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവം കനത്ത സുരക്ഷാ വീഴ്ചയാണെന്ന് ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി സംഭവം ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിയമസഭയിലെ 403 എംഎല്‍എമാരുടെ സുരക്ഷാ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നും യോഗി ചൂണ്ടിക്കാണിക്കുന്നു. സംഭവത്തില്‍ സുരക്ഷാ സ്ഥിതികള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: