ശ്രീനഗര്‍: കശ്മീരി കുട്ടികള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ സൗജന്യ വിദ്യാഭ്യാസ പരിപാടി ആരംഭിച്ചു. കുട്ടികള്‍ക്കായി ‘ഓപ്പറേഷന് സദ്ഭാവന’ എന്ന പേരില്‍ കശ്മീരിലെ ഗന്ദര്ബലിലും സോനാമാര്ഗിലുമാണ് സൗജന്യ വിദ്യഭ്യാസം തുടങ്ങിയിരിക്കുന്നത്.
പദ്ധി പ്രകാരം കുട്ടികള്‍ക്ക് സൗജന്യ പുസ്തക വിതരണവും മറ്റും സൈന്യം നല്‍കുന്നുണ്ട്. ക്യാമ്പിലുള്ള കുട്ടികളിലധികവും നാടോടികളാണെന്നും അറിവിന്റെ ലോകത്തേയ്ക്ക് സൈന്യം അവരെ എത്തിച്ചത് മഹത്തായ കാര്യമാണെന്നും മുതിര്‍ന്ന അധ്യാപകന് അല്‍ത്താഫ് അഹമ്മദ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഓപ്പേഷന് ‘സ്കൂള്‍ ചലാവോ’ എന്ന പേരിലും കശ്മീരി കുട്ടികള്‍ക്ക് സൈന്യം സൗജന്യ വിദ്യാഭ്യാസം നല്‍കിയിരുന്നു. കുട്ടികളെ വിനോദങ്ങളില്‍ പങ്കാളികളാക്കുന്ന പരിപാടി കൂടിയായിരുന്നു ‘സ്കൂള്‍ ചലാവോ’.
ആഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ ഭീകരര്‍ക്കെതിരെ സൈന്യം നടത്തിയ ‘കാം ഡൗണ്‍’ എന്ന ഓപ്പറേഷനും ഫലപ്രദാമായിരുന്നു. കുറഞ്ഞ സൈന്യത്തെ ഉപയോഗിച്ച് താഴ് വരയിലെ വിവിധ ഭാഗങ്ങളിലുള്ള ഭീകരരേയും പ്രതിഷേധക്കാരേയും ഒഴിപ്പിക്കുക എന്നതായിരുന്നു ദൗത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: