ന്യൂദല്‍ഹി: വനിതാ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ നായിക മിതാലി രാജിനെ അഭിനന്ദിച്ച വിരാട് കോഹ്ലിക്ക് പിഴച്ചു. മിതാലിയെ അഭിനന്ദിച്ച് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ ചിത്രമാണ് മാറിയത്. മിതാലിക്ക് പകരം മറ്റൊരു ഇന്ത്യന്‍ താരമായ പൂജാ റാവത്തിന്റെ ചിത്രമാണ് കോഹ്ലി പോസ്റ്റ് െചയ്തത്. തെറ്റു മനസ്സിലാക്കിയ കോഹ്ലി ഉടന്‍തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്തു.
വനിതാ ഏകദിനത്തിന്റെ ചരിത്രത്തില്‍ 6000 റണ്‍സ് നേടുന്ന ആദ്യ താരമായി ഇന്ത്യന്‍ നായിക മിതാലി രാജ് മാറിയിരുന്നു. ”ഇന്ത്യന്‍ ക്രിക്കറ്റിന് അഭിമാനാര്‍ഹമായ നിമിഷം. വനിതാ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇനി മിതാലി രാജിന്. ചാമ്പ്യന്‍ സ്റ്റഫ്’ ഇതായിരുന്നു കോഹ്ലിയുടെ പോസ്റ്റ്. ഇതിനൊപ്പം ഓസ്ട്രേലിയയ്ക്കെതിരായ മല്‍സരത്തിലെ ഒരു ചിത്രവും കോഹ്ലി ചേര്‍ത്തിരുന്നു. മിതാലിയുടേതെന്ന പേരില്‍ പോസ്റ്റ് ചെയ്ത ചിത്രം പക്ഷേ, പൂനം റാവത്തിന്റെ ആയിപ്പോയെന്നു മാത്രം.
കോഹ്ലിക്ക് പറ്റിയ ചെറിയ അശ്രദ്ധ കൊണ്ടുവന്ന തെറ്റ് മാത്രമാണ് ഇതെങ്കിലും, ഇന്ത്യയില്‍ വനിതാ ക്രിക്കറ്റ് ടീം അഭിമുഖീകരിക്കുന്ന അവഗണനയുടെ നേര്‍സാക്ഷ്യമായാണ് ഈ പിഴവിനെ പലരും ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യന്‍ പുരുഷ നായകനുപോലും വനിതാ ക്രിക്കറ്റ് നായികയായ മിതാലിയെപ്പോലൊരു അറിയപ്പെടുന്ന താരത്തെ തിരിച്ചറിയാനാകുന്നില്ലെന്നാണ് വിമര്‍ശകരുടെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: