കോഴിക്കോട്: 58-ാമത് സുബ്രതോ മുഖര്‍ജി കപ്പ് സംസ്ഥാന ഫുട്ബോള്‍ ടൂര്‍ണമെന്റ് 15, 16, 17 തീയതികളില്‍ ഫറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്റ്റേഡിയത്തില്‍ നടക്കും.
14 റവന്യു ജില്ലകളില്‍ നിന്നായി 42 ടീമുകള്‍ മത്സരിക്കും. ടൂര്‍ണമെന്റിലെ ജേതാക്കള്‍ ദല്‍ഹിയില്‍ നടക്കുന്ന അന്തര്‍ദ്ദേശീയ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിക്കും. അണ്ടര്‍ 14 വിഭാഗത്തില്‍ ആണ്‍കുട്ടികളുടെയും അണ്ടര്‍ 17 വിഭാഗത്തില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും.
15ന് രാവിലെ 10ന് മത്സരം എം.കെ. രാഘവന് എംപി ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ഡിഡിഇ ഡോ. ഗിരീഷ് ചോലയില്‍, ഹാഷിം കെ., നജീബ് എം.എ., ശബീറലി മന്‍സൂര്‍, സി.പി. സൈഫുദ്ദീന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: