ചേര്‍ത്തല: നേതാക്കളുടെ സമവായ ശ്രമം ഫലം കണ്ടില്ല. പട്ടണക്കാട് സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് മത്സരിക്കാനൊരുങ്ങുന്നു. എ ഗ്രൂപ്പിലെ ഒരു വിഭാഗത്തെ അവഗണിച്ചെന്ന് ആരോപിച്ചാണ് മത്സരിക്കാന്‍ നീക്കം തുടങ്ങിയത്.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ളതാണ് ബാങ്ക് ഭരണ സമിതി. 27 കോടി രൂപയുടെ ക്രമക്കേട് നടന്നതായി സഹകരണ വകുപ്പ് കണ്ടെത്തിയിരുന്നു. 22 നാണ് തെരഞ്ഞെടുപ്പ്. രണ്ട് പേരെയാണ് എ വിഭാഗം മത്സരിപ്പിക്കാന്‍ നീക്കം നടത്തുന്നത്.
ഇതില്‍ ബ്ലോക്ക് ഭാരവാഹിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. എ ഗ്രൂപ്പു പ്രതിനിധികള്‍ ഉള്‍പെടുന്നതാണ് ഔദ്യോഗിക പാനലെന്നാണ് ഐ വിഭാഗത്തിന്റെ വാദം. നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ തള്ളികളഞ്ഞ് ഒരു വിഭാഗം ഏകപക്ഷീയമായാണ് പാനല്‍ പ്രഖ്യാപിച്ചതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നുമാണ് ഇവരുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: