ചെങ്ങന്നൂര്‍: ജില്ലയില്‍ സഹകരണ മേഖലയിന്‍ കടുത്ത അരാജകത്വമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ചെറിയനാട് സഹകരണ ബാങ്കിന്റെ ഒരു വര്‍ഷം നീണ്ട ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖലയില്‍ നിരവധി ബാങ്കുകളില്‍ മോശം പ്രവര്‍ത്തനമാണ് നടക്കുന്നത് ഇവിടെ അഴിമതിയും കെടുകാരസ്ഥതയുമാണ് നടക്കുന്നത്. അഴിമതി വെച്ചുപൊറുപ്പിക്കാന്‍ സാധിക്കില്ല. അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കും.’അധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി യുവാക്കളെ ആശ്രയിക്കാന്‍ സഹകരണ ബാങ്കുകള്‍ക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശതാബ്ദി സ്മാരക മന്ദിര ശിലാസ്ഥാപനവും നിര്‍വഹിച്ചു. കെ.കെ. രാമചന്ദ്രന്‍നായര്‍ എംഎല്‍എ അദ്ധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: