Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

നഴ്‌സിംഗ് സമരം ശക്തമാകുന്നു നായനാര്‍ ആശുപത്രിയില്‍ മാനേജമെന്റിന്റെ ഭീഷണിയും തെറിവിളിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2017, 06:47 pm IST
inKasargod

കാസര്‍കോട്: ജില്ലയിലെ ആരോഗ്യമേഖല സ്തംഭിപ്പിച്ചു കൊണ്ടുള്ള സ്വകാര്യമേഖലയിലെ നഴ്‌സുമാരുടെ സമരം ശക്തമാകുന്നു. സമരം നടത്തുന്ന സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ക്കെതിരെ പ്രതികാര നടപടിയുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തി. സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായി സി പിഎം നിയന്ത്രണത്തിലുള്ള ചെങ്കള നായനാര്‍ സഹകരണാശുപത്രിയില്‍ സമരത്തിലേര്‍പെട്ട നഴ്‌സുമാര്‍ക്കു നേരെ മാനേജമെന്റിന്റെ ഭീഷണിയും തെറിവിളിയും. ചൊവ്വാഴ്ച മുതലാണ് നഴ്‌സുമാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്.

20 ഓളം നഴ്‌സുമാരാണ് ചെങ്കള നായനാര്‍ ആശുപത്രിയില്‍ സമരത്തിലേര്‍പെട്ടിരിക്കുന്നത്. മാനേജ്‌മെന്റിന്റെ ഭീഷണി ഭയന്ന നാലു പേര്‍ ഇന്നലെ ജോലിക്ക് കയറിയിട്ടുണ്ട്. ബാക്കിയുള്ളവരെ ഹോസ്റ്റലില്‍ നിന്നും ഇറക്കിവിട്ട് മാനേജര്‍ താക്കോല്‍ പിടിച്ചെടുത്തതായി നഴ്‌സുമാര്‍ പറഞ്ഞു.

തങ്ങളുടെ വീട്ടിലേക്ക് വിളിച്ചും ആശുപത്രി മാനേജര്‍ പ്രമോദും സെക്രട്ടറി രാധാകൃഷ്ണനും ഉള്‍പെടെയുള്ളവര്‍ ഭീഷണിപ്പെടുത്തിയതായി നഴ്‌സുമാര്‍ പറഞ്ഞു. നഴ്‌സുമാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിലേക്ക് ചൊവ്വാഴ്ച ഇവരെ പ്രവേശിപ്പിച്ചിരുന്നില്ല. പെണ്‍കുട്ടികള്‍ ഏറെ കാത്തിരുന്ന ശേഷമാണ് ക്വാര്‍ട്ടേഴ്‌സില്‍ കയറാന്‍ കഴിഞ്ഞത്. സമരത്തിലേര്‍പെടുകയാണെങ്കില്‍ ബുധനാഴ്ച രാവിലെ എല്ലാ സാധനങ്ങളുമെടുത്ത് ഇറങ്ങി പോകണമെന്നാണ് ഇവരോട് മാനേജര്‍ പ്രമോദ് ആവശ്യപ്പെട്ടത്. ഇന്നലെ രാവിലെ തന്നെ മാനേജര്‍ ക്വാര്‍ട്ടേഴ്‌സിലെത്തി വാതിലില്‍ നിര്‍ത്താതെ തട്ടി വിളിച്ച് നഴ്‌സുമാരെയെല്ലാം പുറത്തിറക്കി ക്വാര്‍ട്ടേഴ്‌സിന്റെ താക്കോല്‍ പിടിച്ചെടുത്ത് പൂട്ടി പോവുകയായിരുന്നുവെന്ന് നഴ്‌സുമാര്‍ പറഞ്ഞു.

തൊഴിലാളികള്‍ക്കു വേണ്ടി എന്നും ശബ്ദിക്കാറുള്ള സിപിഎം നിയന്ത്രണത്തിലുള്ള ആശുപത്രിയില്‍ തന്നെ തൊഴിലാളി വിരുദ്ധ നിലപാട് സ്വീകരിച്ചത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. എന്ത് പ്രകോപനമുണ്ടായാലും തങ്ങള്‍ സമരത്തില്‍ ഉറച്ചു നില്‍ക്കുമെന്ന് നഴ്‌സുമാര്‍ വെളിപ്പെടുത്തി. ചൊവ്വാഴ്ച ആശുപത്രിക്കു മുന്നില്‍ ഇവര്‍ കെട്ടിയ സമരപ്പന്തല്‍ മാനേജറും മറ്റും ഇടപെട്ട് അഴിച്ചുമാറ്റിയിരുന്നു. ഇന്നലെ സമരപ്പന്തല്‍ കെട്ടാന്‍ അനുവദിക്കാത്തതിനാല്‍ പൊരിവെയിലത്താണ് നഴ്‌സുമാരുടെ സമരം നടക്കുന്നത്. വസ്ത്രങ്ങളും മറ്റുസാധനങ്ങളും എല്ലാം ക്വാര്‍ട്ടേഴ്‌സിനകത്താണുള്ളതെന്ന് നഴ്‌സുമാര്‍ പറഞ്ഞു. വരുംദിവസങ്ങളില്‍ സമരം ശക്തമാകുന്നതോടെ ജില്ലയിലെ ആരോഗ്യമേഖല സ്തംഭിപ്പിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. കാഞ്ഞങ്ങാട് സണ്‍റൈസ്, ദീപ, സഞ്ജീവനി, കെയര്‍വെല്‍, യുണൈറ്റഡ്, കിംസ്, കൃഷ്ണ, മാലിക്ദീനാര്‍, ഫാത്തിമ, ജനാര്‍ദന തുടങ്ങിയ ആശുപത്രിയിലെ നഴ്‌സുമാര്‍ സമരത്തിലാണ്. വേതന പരിഷ്‌കരണം ആവശ്യപ്പെട്ട് സമരം ചെയ്തതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ ആറ് നഴ്‌സുമാരെ ആശുപത്രി അധികൃതര്‍ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി. കാസര്‍കോട്ടെ അരമന ആശുപത്രിയിലെ നഴ്‌സുമാരായ ഉഷ, ലത, ശ്രീജ, സുചിത്ര, ലിയ, പ്രിന്‍സി എന്നിവരെയാണ് പുറത്താക്കിയത്.

ഹോസ്റ്റലിന്റെ സമയക്രമങ്ങള്‍ തുടര്‍ച്ചയായി പാലിക്കാത്തതിനെത്തുടര്‍ന്നാണ് നടപടിയെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. എന്നാല്‍, സമരത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്നുള്ള ആശുപത്രി മാനേജ്‌മെന്റിന്റെ പ്രതികാര നടപടിയാണിതെന്നാണ് നഴ്‌സുമാര്‍ പറയുന്നത്. ആശുപത്രിക്കു സമീപമുള്ള നഴ്‌സസ് ഹോസ്റ്റലില്‍ കൃത്യസമയത്തെത്താത്തതാണ് നടപടിയുടെ കാരണമായി അധികൃതര്‍ പറയുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

Gulf

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

India

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

World

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

Kerala

അനുമോളുടെ ഭർത്താവ് ഭുവനേഷ് നടൻ മാത്രമല്ല, തമിഴ്‌നാട്ടിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗവും!

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടാനച്ഛന് 120 വര്‍ഷം കഠിന തടവും പിഴയും

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

തിരുമല ജംഗ്ഷനില്‍ ഗതാഗതം തടസ്സപ്പെടുത്തി ഇന്ദിരാഗാന്ധി പ്രതിമയുടെ ചുവട്ടില്‍ റോഡിലേക്ക് ഇറക്കി ഭിത്തി നിര്‍മിച്ചിരിക്കുന്നു

തിരുമലയില്‍ ഗതാഗതം തടസ്സപ്പെടുത്തി പ്രതിമയ്‌ക്ക് ഭിത്തി നിര്‍മിച്ചു; ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

അസിയര്‍ ഗോമസ്, പ്രഗ്യാന്‍ സുന്ദര്‍ ഗോഗോയ്, ഫസലു റഹ്മാന്‍, ജോബിന്‍ ജോസഫ്, മുഹമ്മദ് ഷാഫി

സൂപ്പര്‍ ലീഗ് കേരള: വാരിയേഴ്‌സിലേക്ക് അഞ്ച് താരങ്ങള്‍ കൂടി

മാസപ്പടി കേസ്: മുഹമ്മദ് റിയാസിന്റെ വിശ്വസ്തരായ ഡിവൈഎഫ്ഐക്കാരുടെ വീടുകളിലും ഇഡി മിന്നൽ റെയ്ഡ്‌

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

അസമിൽ സർക്കാർ ജീവനക്കാർ വിവാഹമോചനം നേടാതെ വീണ്ടും വിവാഹം കഴിച്ചാൽ ശമ്പളത്തിന്റെ 20% ആദ്യ ഭാര്യയ്‌ക്ക് നൽകേണ്ടിവരും : ഉത്തരവിട്ട് ഹിമന്ത സർക്കാർ

അട്ടിമറിച്ച് ആയുഷ്; ആദ്യ റൗണ്ടില്‍ തോല്‍പ്പിച്ചത് ഒന്നാം സീഡ് താരത്തെ

തകര്‍പ്പന്‍ ജയത്തോടെ പി.വി. സിന്ധു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.