ജോഹന്നസ്ബര്‍ഗ്: നിര്‍ണായക മത്സരത്തില്‍ ചിലിയെ തോല്‍പ്പിച്ച് ഇന്ത്യ വനിത ഹോക്കി ലോക ലീഗ് സെമിഫൈനല്സിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ശക്തമായ പോരാട്ടത്തില്‍ ഏക പക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ വിജയം നേടിയത്. 38-ാം മിനിറ്റില്‍ പ്രീതി ദുബെയാണ് നിര്‍ണായക ഗോള്‍ കുറിച്ചത്.
ആദ്യ മത്സരത്തില്‍ ഇന്ത്യദക്ഷിണാഫ്രിക്കയെ ഗോള്‍രഹിത സമനിലയില്‍ തളച്ചു. പക്ഷെ രണ്ടാം മത്സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് അമേരിക്കയോട് തോറ്റു.അവസാന ലീഗ് മത്സരത്തില്‍ ഇന്ത്യ 16 ന് അര്‍ജന്റീനയെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: