ന്യൂദല്‍ഹി: അണ്ടര്‍ -17 ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ അമേരിക്കന്‍ പര്യടനം റദ്ദാക്കി. നിശ്ചിത സമയത്തിനുളളില്‍ വിസയ്ക്ക് അപേക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അമേരിക്കന്‍ പര്യടനം റദ്ദാക്കിയതെന്ന് അണ്ടര്‍-17 ടീം സി ഒ ഒ അഭിഷേക് യാദവ് അറിയിച്ചു.
അതേസമയം , മെക്സിക്കോയില്‍ ഈ മാസാവസാനത്തില്‍ അരങ്ങേറുന്ന ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ അണ്ടര്‍ -17 ടീം പങ്കെുടുക്കുമെന്ന് യാദവ് വ്യക്തമാക്കി. ചിലി, കൊളമ്പിയ തുടങ്ങിയ ടീമുകള്‍ ഈ ടൂര്‍ണമെന്റില്‍ മത്സരിക്കുന്നുണ്ട്.
ലോകകപ്പിന് മുമ്പ് വിദേശത്ത് കൂടുതല്‍ മത്സരപരിചയം ലഭിക്കുന്നതിനുവേണ്ടിയാണ് അമേരിക്കന്‍ പര്യടനം തീരുമാനിച്ചത്. അവസാനമായി നടന്ന 16 അണ്ടര്‍-17 ലോകകപ്പിന്റെ 15 പതിപ്പുകളിലും അമേരിക്ക മത്സരിച്ചിട്ടുണ്ട്
ഇന്ത്യന്‍ ടീം ഇപ്പോള്‍ യൂറോപ്പില്‍ പര്യടനം നടത്തിവരുകയാണ്.ഇറ്റലി, ഫ്രാന്‍സ് , പോര്‍ച്ചുഗല്‍ എന്നീ ടിമുകളുമായി സൗഹൃദ മത്സരം കളിക്കും. ഈമാസം 15 ന് ഇന്ത്യന്‍ ടീം ന്യൂദല്‍ഹിയില്‍ ഒത്തുചേരും. ഒരാഴ്ചത്തെ പരിശീലനത്തിനുശേഷം മെസ്കിക്കോയിലേക്ക് പുറപ്പെടും. ഓഗസ്റ്റ് 15 ന് ടീം ഓസ്ട്രേലിയയിലേക്ക് പോകും.ന്യൂസിലന്‍ഡ്, ന്യൂകാലിഡോണിയ ടീമുകളുമായി ഇന്ത്യന്‍ ടീം മത്സരിക്കും. ഒക്ടോബറില്‍ നടക്കുന്ന അണ്ടര്‍- 17 ലോകകപ്പില്‍ രണ്ടുതവണ ചാമ്പ്യന്മാരായ ഘാന, കൊളമ്പിയ, അമേരിക്ക എന്നിവയ്ക്കൊപ്പമാണ് ഇന്ത്യന്‍ ടീം പ്രാഥമിക റൗണ്ടില്‍ മത്സരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: