Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കശ്മീര്‍ ഭീകരരുടെ മരണക്കളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2017, 08:42 pm IST
inVicharam

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കുനേരെ നിറയൊഴിച്ചുകൊണ്ട് ഭീകരര്‍ തങ്ങളുടെ മനുഷ്യത്വരഹിതമായ മുഖം ഒരിക്കല്‍ക്കൂടി വെളിപ്പെട്ടിരിക്കുകയാണ്. ഇക്കഴിഞ്ഞദിവസമുണ്ടായ ഭീകരാക്രമണത്തില്‍ ഏഴ് തീര്‍ത്ഥാടകരാണ് കൊല്ലപ്പെട്ടത്. 19 പേര്‍ക്ക് പരിക്കേറ്റു. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സിനുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. രാജ്യാതിര്‍ത്തിക്കുള്ളിലും അതിര്‍ത്തിക്കപ്പുറത്തും തമ്പടിച്ച് ഭാരതത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഭീകരാക്രമണങ്ങള്‍. തീര്‍ത്ഥാടകര്‍ക്കുനേരെ ആക്രമണമഴിച്ചുവിട്ട് സാമുദായിക സംഘര്‍ഷം സൃഷ്ടിക്കാനും ഇവര്‍ ലക്ഷ്യമിട്ടിരുന്നു. ഭീകരാക്രമണത്തിനു പിന്നില്‍ പാക് ബന്ധമുള്ള ലഷ്‌കറെ തോയ്ബയാണെന്നും വ്യക്തമായിട്ടുണ്ട്. സംഘടനയുടെ നേതാവും പാക് ഭീകരനുമായ അബു ഇസ്മയിലാണ് അക്രമത്തിന്റെ സൂത്രധാരനെന്നും തെളിഞ്ഞിട്ടുണ്ട്. 2008നു ശേഷം ഇതാദ്യമായാണ് ഭീകരര്‍ തീര്‍ത്ഥാടകരെ ലക്ഷ്യമിടുന്നത്. താഴ്‌വരയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ഭീകരരുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു തുടങ്ങിയപ്പോഴാണ് പുതിയ പോര്‍മുഖങ്ങള്‍ തുറക്കുന്നത്.

ഭീകര- വിഘടനവാദ പ്രവണതകളെ രാഷ്‌ട്രീയമായും സൈനികമായും ഭരണപരമായും നേരിടുന്ന കേന്ദ്രസര്‍ക്കാറിന്റെ സമീപനം ജമ്മുകശ്മീരിലും വടക്കു-കിഴക്കന്‍ മേഖലയിലും വിജയംകണ്ടു തുടങ്ങിയിട്ടുണ്ട്. വികസനത്തെ അകറ്റിനിര്‍ത്തി ഗ്രാമീണ ജനങ്ങള്‍ക്കിടയില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള വിഘടനവാദികളുടെ കുതന്ത്രമാണ് നിരവധി വികസന മുന്നേറ്റങ്ങളിലൂടെ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെടുത്തുന്നത്. വിഘടനവാദികളെയും ഭീകരവാദികളെയും പിന്തുണയ്‌ക്കുകയും അവര്‍ക്ക് സാമൂഹ്യമാന്യത നല്‍കുകയും ചെയ്യുന്ന പ്രീണനരാഷ്‌ട്രീയത്തെ തുറന്നുകാണിക്കാനും ഇതുമൂലം കഴിയുന്നു.

ശഠനോട് ശാഠ്യം എന്ന പഴമൊഴി സാര്‍ത്ഥകമാക്കി സായുധ ഭീകരശക്തികള്‍ക്ക് അതേനാണയത്തില്‍ തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് ഇന്ന് സ്വാതന്ത്ര്യമുണ്ട്. സാധാരണ പൗരന്റെ ജീവിത സുരക്ഷിതത്വം ഉറപ്പാക്കാന്‍ ബാധ്യതയുള്ള സര്‍ക്കാറിന് ഭീകരാക്രമണത്തെ എക്കാലത്തും അഹിംസാ സമീപനംകൊണ്ട് തടഞ്ഞുനിര്‍ത്താനുള്ള ഉത്തരവാദിത്വമില്ല. മനുഷ്യാവകാശം ലംഘിച്ച് സായുധ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്ക് മനുഷ്യാവകാശങ്ങള്‍ അവകാശപ്പെടാന്‍ അര്‍ഹതയില്ലെന്ന തിരിച്ചറിവും ഇന്ന് ശക്തമായിട്ടുണ്ട്. ഇത്തരത്തില്‍ വിഘടനവാദ-ഭീകരവാദ ശക്തികളെ വേരോടെ കുഴിച്ചുമൂടാനുള്ള സമീപനമാണ് ഭാരതത്തിന്റെ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നത്.

ആഭ്യന്തര സുരക്ഷിതത്വവും രാജ്യത്തിന്റെ അഖണ്ഡതയും നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ അനുരഞ്ജനമില്ലെന്ന ശക്തമായ താക്കീതാണ് ദേശീയ ഭരണനേതൃത്വം നല്‍കുന്നത്. നിശ്ചയദാര്‍ഢ്യമുള്ള ഭരണനേതൃത്വത്തിന്റെ ഈ നിലപാട് ഭീകരവാദ ശക്തികളേയും അവരെ സംരക്ഷിക്കുന്ന ക്യാമ്പുകളേയും തെല്ലൊന്നുമല്ല അസ്വസ്ഥമാക്കിയിട്ടുള്ളത്. ഇതിന്റെ ബഹിര്‍സ്ഫുരണമാണ് തീര്‍ത്ഥാടകര്‍ക്കുനേരെയുള്ള ആക്രമണം. രാജ്യത്തിന്റെ പലഭാഗങ്ങളിലും ഉയര്‍ന്നുവരുന്ന വിവാദ സംഭവങ്ങള്‍ക്ക് പിന്നിലും രാജ്യവിരുദ്ധശക്തികളുടെ ഈ അസഹിഷ്ണുതാമനോഭാവം നിഴലിക്കുന്നുണ്ട്.

ഭീകരാക്രമണത്തെ നേരിടാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ദ്രുതഗതിയിലുള്ള നീക്കങ്ങളാണ് നടത്തിയത്. നൂറ്റമ്പതോളം തീര്‍ത്ഥാടകരേയും 100 പോലീസ് ഓഫീസര്‍മാരേയും ലക്ഷ്യമിട്ട് ഭീകരാക്രമണം ഉണ്ടാവുമെന്ന രഹസ്യാനേ്വഷണ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. 15 ദിവസമായി നടന്നുവരുന്ന തീര്‍ത്ഥാടനവേളകളില്‍ ഭീകരാക്രമണത്തെ ഫലപ്രദമായി തടയാന്‍ സൈന്യത്തിന് കഴിഞ്ഞു. നിരാശനിറഞ്ഞ ഭീകരരുടെ പരാക്രമമാണ് ഇക്കഴിഞ്ഞ ദിവസമുണ്ടായത്. അമര്‍നാഥ് യാത്രാസംഘത്തില്‍പ്പെട്ട വാഹനവ്യൂഹമല്ല കഴിഞ്ഞദിവസം ആക്രമിക്കപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ദേശീയപാത 44ല്‍ കാലത്ത് നാലു മുതല്‍ ഏഴുമണി വരെ സുശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇത് ശ്രദ്ധിക്കാതെ പോയ വാഹനമാണ് ഭീകരാക്രമണത്തിന് വിധേയമായിരിക്കുന്നത്. സൈന്യത്തിന്റെ സുരക്ഷാക്രമീകരണത്തെ മറികടക്കാന്‍ ഭീകരര്‍ക്ക് കഴിയുന്നില്ലെന്ന വസ്തുതയാണ് ഇതില്‍നിന്നും തെളിയുന്നത്.

രാജ്യം നേരിട്ട ഈ അപകടത്തോട് ലോകരാഷ്‌ട്രങ്ങളടക്കം കടുത്ത ഭാഷയിലാണ് എതിര്‍പ്പ് പ്രകടിപ്പിച്ചത്. നിരവധി വിദേശരാജ്യങ്ങള്‍ ഭീകരാക്രമണത്തെ അതിനിശിതമായി വിമര്‍ശിച്ചു. മാനവികതയുടെ ശത്രുക്കളാണ് ഭീകരാക്രമണം നടത്തിയത് എന്നായിരുന്നു സ്വാഭാവികമായ പ്രതികരണം. എന്നാല്‍ ഇതിനിടയിലും സങ്കുചിതമായ രാഷ്‌ട്രീയ താല്‍പ്പര്യമാണ് കോണ്‍ഗ്രസ്, സിപിഎം സംഘടനകള്‍ വച്ചുപുലര്‍ത്തുന്നത്. പശ്ചിമബംഗാളിലെ ജനങ്ങളുടെ സംരക്ഷണം പോലും ഉറപ്പുവരുത്താന്‍ കഴിയാത്ത മമതാ ബാനര്‍ജിയുടെ പ്രതികരണത്തെക്കാള്‍ തരംതാഴ്ന്നതായിരുന്നു കോണ്‍ഗ്രസ്, സിപിഎം നേതാക്കളുടെ പ്രതികരണങ്ങള്‍.

ബോംബാക്രമണങ്ങള്‍ക്കും വെടിയുണ്ടകള്‍ക്കും തകര്‍ക്കാനാവുന്നതല്ല രാജ്യത്തിന്റെ ഐക്യബോധം.

ഭീകരാക്രമണങ്ങളെ കരുതി പാവനമായ അമര്‍നാഥ് തീര്‍ത്ഥയാത്ര ഒഴിവാക്കുകയില്ല തീര്‍ത്ഥാടകസംഘങ്ങള്‍. ശാന്തിയുടെയും സമാധാനത്തിന്റെയും തീര്‍ത്ഥസ്ഥലികള്‍ തേടിയുള്ള ഭാരതീയരുടെ അനശ്വരമായ തീര്‍ത്ഥാടനത്തെ ഭീകരവാദികള്‍ക്ക് തടഞ്ഞുവെയ്‌ക്കാനാവില്ല. ഭീകരരുടെ അവസാന വെപ്രാളമാണ് രാജ്യത്ത് കണ്ടുകൊണ്ടിരിക്കുന്നത്. വെല്ലുവിളികളെ അതിജീവിക്കാനുള്ള ഭാരതത്തിന്റെ ആന്തരിക ശക്തിയുടെ വിജയമാണ് ആത്യന്തികമായി സംഭവിക്കുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.