തൊടുപുഴ: തൊടുപുഴ കുമാരമംഗലം റോഡില്‍ ത്രിവേണിയില്‍ കാരവനില്‍ തട്ടിയ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു. ഇന്നലെ വൈകിട്ട് 4.30 യോടെയാണ് സംഭവം. അപകടത്തില്‍ ഓട്ടോറിക്ഷ ഡ്രൈവറായ തൊടുപുഴ സ്വദേശിയ്‌ക്ക് പരിക്കേറ്റു. സംഭവത്തില്‍ കാരവന്‍ പോലീ
സ് കസ്റ്റഡിയിലെടുത്തു. അതേ സമയം തന്റെ വണ്ടി തട്ടിയല്ല അപകടമെന്നാണ് കാരവന്റെ ഡ്രൈവര്‍ പോലീസിന് നല്‍കിയ വിശദീകരണം.
അപകടമുണ്ടായപ്പോള്‍ സമീപത്ത് കൂടി കടന്ന് പോകുകമാത്രമാണ് ചെയ്തതെന്നും ഇയാള്‍ പറയുന്നു. രാത്രിയോടെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇരു ഡ്രൈവര്‍മാരുടെയും മൊഴിയെടുത്ത് ശേഷം വിശദപരിശോധന നടത്തി കേസെടുക്കുമെന്ന് സ്ഥലത്തെത്തിയ അഡീ. എസ് ഐ ജോസ് വര്‍ഗീസ് പറഞ്ഞു. വാഹനം സമീപത്തെ കോണ്‍ക്രീറ്റ് തിട്ടയില്‍ കയറിയ ശേഷമാണ് മറിഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകര്‍ന്നു.
















