ഏറ്റുമാനൂര്‍: ഭാരതീയ വിദ്വാനികേതന്‍ കോട്ടയം ജില്ലാ പ്രതിനിധി സഭയുടെ ഉദ്ഘാടനവും, ഹയര്‍ സെക്കന്റെറി പരീക്ഷയില്‍ പ്രശസ്ത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കലും ഏറ്റുമാനൂര്‍ ശ്രീശൈലം ഓഡിറ്റോറിയത്തില്‍ നടന്നു. പ്രതിനിധി സഭയുടെ ഉദ്ഘാടനം എം.ജി.യൂണിവേഴ്‌സിറ്റി ബിഹേവിയറല്‍ സയന്‍സ് മേധാവിയും ഡീനുമാമായ പ്രൊഫസര്‍ ഡോ. പി. എസ് സുകുമാരന്‍ നിര്‍വഹിച്ചു. വിദ്യാനികേതന്‍ കോട്ടയം ജില്ലാ പ്രസി.ബി.അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. സി.ആര്‍. വിനോദ്കുമാര്‍ സംസാരിച്ചു.
















