രാജപുരം: കോടോം ഡോ അംബേദ്കര്‍ ഗവ ഹയര്‍ സെക്കന്റി സ്‌കൂള്‍ അസംബ്ലി ഹാളിന്റെ ഉദ്ഘാടനവും സ്‌കൂള്‍ വികസന സെമിനാറും 10ന് ഉച്ചയ്‌ക്ക് 2ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘടാകസമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയുടെ ഭാഗമായി പൂര്‍വ്വ വിദ്യാര്‍ഥിരക്ഷാകര്‍തൃ സംഗമം, ഉപഹാരസമര്‍പ്പണം എന്നിവ നടക്കും.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷത വഹിക്കും. വാര്‍ത്ത സമ്മേളനത്തില്‍ പിടിഎ പ്രസിഡന്റ് ടി.ബാബു, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എ.സി മാത്യു, സംഘടക സമിതി കണ്‍വീനാര്‍ രഘു മിന്നിക്കാരന്‍, ധനലക്ഷ്മി, സൗമ്യവേണുഗോപലന്‍, എ.എ.ലൂക്ക എന്നിവര്‍ പങ്കെടുത്തു.
















