ആലപ്പുഴ: സ്വകാര്യ മേഖലയില്‍ പണി എടുക്കുന്ന നേഴ്‌സ്മാരുടെ വേതനവ്യവസ്ഥയില്‍ ഇടതുപക്ഷ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഹരിപ്പാട് ഹുദാ ട്രസ്റ്റ് ഹോസ്പിറ്റലിന് മുമ്പില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തും. ഇന്ന് രാവിലെ 10നാണ് പരിപാടി. ഹരിപ്പാട് ടൗണ്‍ ഹാള്‍ ജങ്ഷനില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് ബിജെപി ആലപ്പുഴ ജില്ലാ സെക്രട്ടറി എം.വി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് എച്ച്. ഹര്‍ഷന്‍ അറിയിച്ചു.
















