അമ്പലപ്പുഴ: മന്ത്രി ജി. സുധാകരന്റെ പരിപാടിയില്‍ ബിജെപി പഞ്ചായത്തംഗങ്ങള്‍ കറുപ്പ് വസ്ത്രം ധരിച്ച് പ്രതിഷേധിച്ചു. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലെ പിഡബ്ല്യൂഡി റോഡ് ഉദ്ഘാടനത്തിന് പ്രാദേശിക രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളെ വരെ ക്ഷണിച്ചിട്ടും ബിജെപി പ്രതിനിധിയെ പങ്കെടുപ്പിക്കാത്തതിലായിരുന്നു പ്രതിഷേധം.
അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ കറുപ്പ് വസ്ത്രം ധരിച്ച് പരിപാടിയില്‍ പ്രതിഷേധിച്ചു. മറ്റ് രാഷ്‌ട്രീയ പ്രതിനിധികളെ പങ്കെടുപ്പിച്ചിട്ടും ബിജെപി പ്രതിനിധിയെ പങ്കെടുപ്പിക്കാത്തതില്‍ മന്ത്രി ജി. സുധാകരന്‍ ഖേദം പ്രകടിപ്പിച്ചു.
ഗ്രാമപഞ്ചായത്തംഗങ്ങളായ വി. ശ്രീജിത്ത്, സി. പ്രദീപ്, ഷാജി പഴൂപ്പാറയില്‍, എം.ഡി. സിബിലാല്‍, മിനി വേണു, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കെ. അനില്‍കുമാര്‍, പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളായ പി. രാജേഷ്, വിനു പാളയത്ത്, ഡി. ഷാജി, മധു പഴൂപ്പാറലില്‍, ബി. മണികണ്ഠന്‍ എന്നിവര്‍ പങ്കെടുത്തു.
















