Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ചോദ്യവര്‍ഷങ്ങളുടെ കാലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2017, 07:38 pm IST
inVicharam

ദല്‍ഹിയില്‍ പലപ്പോഴായി ഉണ്ടായ ഉള്ളി വിലകയറ്റത്തിന് കാരണം, ഉള്ളി കൃഷി മേഖലയായ ഗുജറാത്തിലെ കച്ച് പ്രദേശം അദാനി എന്ന ഗുജറാത്തിലെ വ്യവസായ സ്ഥാപനത്തിന് പതിച്ചുകൊടുത്ത് കൃഷിക്കാരെ കുടിയൊഴിപ്പിച്ചതാണെന്ന് ഒരാള്‍ കണ്ടെത്തുകയുണ്ടായി.

സാമാന്യയുക്തിയുള്ള ചിലര്‍ ചിരിച്ചേക്കാം. പക്ഷേ അപൂര്‍വ്വം മാത്രം ചിരിക്കുന്ന ഒരു കോണ്‍ഗ്രസ്സ് നേതാവും യുപിഎ മന്ത്രിസഭയിലെ നിയമ- ടെലികമ്യൂണിക്കേഷന്‍ മന്ത്രിയുമായിരുന്ന കപില്‍ സിബലാണ് ഏതാനും വര്‍ഷം മുന്‍പ് ആ കണ്ടുപിടുത്തം നടത്തിയത്.

കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിന്ന് മാസങ്ങള്‍ക്ക് മുന്‍പ് മോദി പങ്കെടുത്ത എല്ലാ പൊതുയോഗങ്ങളിലും ഒഴുകിയെത്തിയ ആയിരക്കണക്കിന്ന് ജനങ്ങളെ കണ്ട് അന്ധാളിച്ച കപില്‍ സിബല്‍മാരായ കോണ്‍ഗ്രസ്സ് മന്ത്രിമാര്‍ അത് കള്ളപ്പണത്തിന്റെ ഒഴുക്കാണെന്ന് കുറ്റപ്പെടുത്തി.

ഭരണത്തിലിരിക്കുമ്പോള്‍ സൗകര്യാര്‍ത്ഥം അവര്‍ രഹസ്യമായി അന്വേഷിക്കുകയും ചെയ്തിരിക്കാം. മോദിയെ അവരുടെ ആരോപണത്തിന്റെ വലയില്‍ വീഴ്‌ത്താന്‍ പഠിച്ച എല്ലാ വിദ്യകളും പത്ത് വര്‍ഷം കേന്ദ്രഭരണത്തിലിരുന്ന് അവര്‍ പ്രയോഗിച്ചു; സന്നദ്ധ സംഘടനകളേയും ചില ഉന്നത ഉദേ്യാഗസ്ഥരേയും ഇറക്കി, പോരാടി തോറ്റു.

അവസാനം കപില്‍ സിബല്‍ നേര്‍ക്കുനേരേ ചര്‍ച്ച ചെയ്യാന്‍ മോദിയെ വെല്ലുവിളിച്ചു. മോദിക്കെതിരെ രാഷ്‌ട്രീയ പോര്‍മുഖത്ത് കോണ്‍ഗ്രസ്സ് പ്രതിനിധിയായി മാധ്യമങ്ങള്‍ തന്നെ കണക്കാക്കുമെന്ന സിബലിന്റെ കണക്ക് കൂട്ടല്‍ പിഴച്ചു.

സിബലിന്റെഎല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറയാനും നേര്‍ക്കുനേര്‍ ചര്‍ച്ച ചെയ്യാനും തയ്യാറാണെന്ന് ബിജെപി നേതാവും ഇപ്പോഴത്തെ കേന്ദ്ര നിയമ വകുപ്പ് മന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് മറുപടി നല്‍കിയെങ്കിലും സിബല്‍ പിന്‍വലിഞ്ഞു.

2014ല്‍ തെരഞ്ഞെടുപ്പിന് ‘ടൈംസ് നൗ’ വിലെ അര്‍ണബ് ഗോസ്വാമിക്ക് മോദി നല്‍കിയ അഭിമുഖം കൊടുങ്കാറ്റായി മാറിയപ്പോള്‍, ഗോസ്വാമിക്ക് പകരം ‘നമ്മുടെ’ പത്രപ്രവര്‍ത്തകരെ നേരിടാനുള്ള ചങ്കൂറ്റം മോദിക്കുണ്ടോ എന്ന് കപില്‍ സിബല്‍ വെല്ലുവിളി നടത്തി.

കോണ്‍ഗ്രസ്സ് നേതാവിന്റെ മനസ്സിനകത്ത് ഒളിഞ്ഞുകിടന്ന ‘നമ്മുടെ പത്രപ്രവര്‍ത്തകര്‍’ എന്ന പ്രയോഗം ട്വിറ്ററിലൂടെ ഓര്‍ക്കാതെ പുറത്തുചാടിയപ്പോള്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി തന്നെ ഞെട്ടുകയുണ്ടായി. അടുത്ത ദിവസം തന്നെ ആ പ്രയോഗം സിബലിന്റെ ട്വീറ്റര്‍ ഹേന്‍ടില്‍നിന്ന് പിന്‍വലിക്കപ്പെട്ടു. എന്നാല്‍ അതിനകം തന്നെ ‘ട്രോളുകള്‍’ പ്രവഹിച്ചു.

സാമൂഹ്യ മാധ്യമങ്ങളില്‍ പൊതുജനങ്ങള്‍ക്കറിയാവുന്ന ‘നമ്മുടെ പത്രപ്രവര്‍ത്തകരുടെ’ പേരുകള്‍ പുറത്ത് വിടാന്‍ തുടങ്ങിയിരുന്നു. ഭരണത്തിന്റെ തണലില്‍ സമ്പത്തുകള്‍ വാരിക്കൂട്ടിയ മാധ്യമപ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകരാല്‍ തന്നെ പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിരുന്നത് പലരും മറക്കാന്‍ സാധ്യതയില്ല.

വ്യക്തിപരമായി നരേന്ദ്ര മോദിയെ പരിഹസിച്ചും, ഗാന്ധി കുടുംബത്തിന്ന് സ്തുതിപാടിയും പാര്‍ട്ടിക്കകത്ത് സ്ഥാനമുറപ്പിച്ച കോണ്‍ഗ്രസ്സ് നേതാക്കളിലൊരാളാണ് കപില്‍ സിബല്‍ എന്ന് താഴെക്കിടയില്‍ നിന്ന് പ്രവര്‍ത്തിച്ച് ഉയര്‍ന്നുവന്ന നേതാക്കള്‍ക്കറിയാം.

ഒരു നിയമജ്ഞന്റെ കരുത്തില്‍ മാത്രം പാര്‍ട്ടിക്കകത്ത് സ്ഥാനമുറപ്പിച്ച ചില നേതാക്കളില്‍ ഒരാളായ സിബല്‍, മോദി വിരോധത്തിലൂടെ മാത്രം ഇപ്പോള്‍ സ്ഥാനം നിലനിര്‍ത്തുന്നു. നിയമത്തെ ഭയക്കുന്ന ചില രാഷട്രീയ പ്രാധാന്യമുള്ള കുടുംബങ്ങള്‍ക്ക് നിയമജ്ഞരെ കൂടെ നിര്‍ത്തേണ്ട അത്യാവശ്യവുമുണ്ട്.

മന്‍മോഹന്‍ സിങ് എന്ന പ്രധാനമന്ത്രി പാര്‍ട്ടിക്ക് ബാധ്യതയാണെന്ന് പല കോണ്‍ഗ്രസ്സ് നേതാക്കളും തിരിച്ചറിഞ്ഞതോടെ ആ സ്ഥാനത്തേക്ക് കയറിപ്പറ്റാന്‍ ദിഗ്‌വിജയ് സിങ്ങിനെപ്പോലെ പരോക്ഷമായി ശ്രമം നടത്തിയ മറ്റൊരു നേതാവാണ് കപില്‍ സിബല്‍. 2013 ഒക്ടോബര്‍ മാസം റോയിറ്റര്‍ എന്ന വാര്‍ത്താ ഏജന്‍സിക്ക് തന്റെ ഓഫീസില്‍ നല്‍കിയ അഭിമുഖത്തില്‍ ആ സ്ഥാനത്തേക്ക് താങ്കള്‍ക്ക് സാധ്യത കാണുന്നുണ്ടോ, അല്ലെങ്കില്‍ താത്പര്യമുണ്ടോ എന്ന ചോദ്യത്തിന് സിബല്‍ വ്യക്തമായി ഉത്തരം നല്‍കാന്‍ മടിച്ചു.

അസാധാരണ കഴിവുള്ള ചെറുപ്പക്കാരനാണ് രാഹുല്‍ ഗാന്ധി എന്ന് മറ്റൊരു ചോദ്യത്തിന് ഉത്തരം നല്‍കി, തന്റെ പാര്‍ട്ടിയോടുള്ള ആത്മാര്‍ത്ഥതയെക്കുറിച്ച് വാചാലമായി; ഒരു പക്ഷെ, സാഹചര്യവശാല്‍ പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്തുകയും ചെയ്യാം എന്ന സന്ദേശവും നല്‍കി, പാര്‍ട്ടിക്കകത്ത് തന്റെ സ്ഥാനമുറപ്പിക്കാന്‍ ശ്രമം നടത്തി.

മോദി തരംഗം ക്ഷണനേരത്തേക്ക് മാത്രമായ നീര്‍കുമിളകളാണെന്ന് പ്രഖ്യാപിക്കുകയും വിശ്വസിക്കുകയും ചെയ്ത സിബല്‍ ചോദ്യങ്ങളുമായി മോദിയെ നേര്‍ക്കുനേര്‍ ചര്‍ച്ചക്ക് വെല്ലുവിളിച്ചപ്പോള്‍, മോദി ഒരിക്കലും അധികാരത്തില്‍ വരില്ലെന്ന് മാധ്യമ ക്യാമറകളുടെ മുന്നില്‍ ആവര്‍ത്തിച്ച് നിലവിളിച്ച നേതാവാണ് മണി ശങ്കര്‍ അയ്യര്‍.

പക്ഷെ, കോണ്‍ഗ്രസ്സിനെ പറപ്പിച്ച മോദി കൊടുങ്കാറ്റില്‍ മണി ശങ്കര്‍ അയ്യര്‍ക്ക് മൈലാടുംതുറയില്‍ കെട്ടിവെച്ച കാശുപോലും കിട്ടാതെ നാണംകെട്ട തോല്‍വിയെ നേരിടേണ്ടിവന്നു. കപില്‍ സിബല്‍ രണ്ട് തവണ ജയിച്ച ദല്‍ഹിയിലെ ചാന്ദ്‌നി ചൗക്കില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

ആറ് പതിറ്റാണ്ടില്‍ ഗാന്ധിസത്തിന്റെയും മതേതരത്വത്തിന്റെയും മറയില്‍നിന്നുകൊണ്ട് കോണ്‍ഗ്രസ് കെട്ടിപ്പെടുത്ത അഴിമതിയുടെ ഉരുക്കുകോട്ട പെട്ടെന്ന് തകര്‍ക്കാന്‍ കഴിയില്ല. അതിനെതിരെയുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍നിന്ന് പൊതുജന ശ്രദ്ധ തിരിക്കാന്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ കണ്ടുപിടിച്ച പുതിയ തന്ത്രമാണ് നിരന്തരം ചോദ്യങ്ങള്‍ ചോദിക്കുക എന്നത്.

ഇപ്പോള്‍ പറഞ്ഞുതുടങ്ങി, മോദി സര്‍ക്കാരിന്റെ പദ്ധതികളെല്ലാം കോണ്‍ഗ്രസ്സിന്റെ സൃഷ്ടികളാണ്, ഇപ്പോള്‍ പേര് മാറ്റി നടപ്പാക്കുന്നു എന്നൊക്കെ! അവര്‍ക്ക് ആറ് പതിറ്റാണ്ട് സാധിക്കാത്ത പദ്ധതികളാണോ ബാക്കിയായത്? അതാണോ മോദിയോട് ആദ്യം 100 ദിവസം കൊണ്ടും പിന്നീട് 1000 ദിവസം കൊണ്ടും നടപ്പിലാക്കാന്‍ പറയുന്നത്?

കോണ്‍ഗ്രസ്സ് ബുദ്ധികേന്ദ്രങ്ങള്‍ പടച്ചുവിടുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയാല്‍ മോദി വിരോധം നിര്‍ത്താമെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു. ധനകാര്യ മന്ത്രിയായ അച്ഛനുമായുള്ള അഭിമുഖം തരപ്പെടുത്താന്‍ മകന്‍ സര്‍വ്വീസ് ചാര്‍ജ് എന്ന പേരില്‍ കൈക്കൂലി പറ്റുന്ന പാര്‍ട്ടിയുടെ വക്താക്കള്‍ ഇപ്പോള്‍ ദിവസങ്ങള്‍ എണ്ണി ചോദ്യം നിരത്തി ചീഞ്ഞ ശവത്തിന്റെ നാറ്റം ആസ്വദിക്കാന്‍ ഉത്തരം കാത്തിരിക്കുകയാണെന്ന് തോന്നാം.

സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തില്‍ അഴിമതി തുടച്ച് മാറ്റാനും, കള്ളപ്പണ രാജാക്കന്‍മാരെ ദൃഢനിശ്ചയത്തോടെ കൈകാര്യം ചെയ്യാനും, രാഷ്‌ട്രത്തെയും ജനങ്ങളേയും വഞ്ചിച്ച ഒരു വിഭാഗത്തെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും ഇത്രയും ക്രമാനുഗതവും സമഗ്രവുമായ പദ്ധതി മറ്റൊരു സര്‍ക്കാറും ആവിഷ്‌കരിച്ചിരുന്നില്ല.

അതുതന്നെയാണ് ദിവസങ്ങള്‍ എണ്ണി മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ യുക്തിരഹിതമായ ചോദ്യങ്ങള്‍ നിരത്തുന്നതിന്ന് കാരണവും.ചോദ്യകര്‍ത്താക്കള്‍ക്ക് പൊതുജനങ്ങളില്‍ നിന്ന് ഉത്തരം കേള്‍ക്കാം, അത് എന്തുതന്നെയായാലും. നമുക്ക് കാത്തിരിക്കാം.

(സാമ്പത്തിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

 

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.