കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഹിന്ദു വിരുദ്ധ കലാപം നടക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ മൂന്ന് ബിജെപി എം.പിമാരെ പോലീസ് അറസ്റ്റ് ചെയ്തു. മീനാക്ഷി ലേഖി, ഓം മാതൂര്‍, സത്യപാല്‍ സിംഗ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഡംഡം വിമാനത്താവളത്തിന് സമീപമുള്ള മൈക്കിള്‍ നഗറില്‍ വച്ച് പോലീസ് എം.പിമാരെ തടയുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഹിന്ദു വിരുദ്ധ കലാപം നടക്കുന്ന മേഖലയിലെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതില്‍ മീനാക്ഷി ലേഖിയെ തടഞ്ഞുകൊണ്ട് പശ്ചിമ ബംഗാള്‍ പോലീസ് നേരത്തേ ഉത്തരവിറക്കിയിരുന്നു.
സ്ഥിതി ഗതികള്‍ നിയന്ത്രണവിധേയമെങ്കില്‍ എന്തിനാണ് ഞങ്ങളെ തടഞ്ഞതെന്ന് മീനാക്ഷി ലേഖി ചോദിക്കുന്നു. സന്ദര്‍ശനത്തില്‍ മാറ്റമില്ലെന്നും അവിടത്തെ ജനങ്ങളുമായി സംസാരിക്കുമെന്നും മീനാക്ഷി ലേഖി മാധ്യമങ്ങളെ അറിയിച്ചു. ബിസര്‍ഹട്ടില്‍ നിന്ന് ഇരുപതു കിലോമീറ്റര്‍ അകലെയുള്ള ബദുരിയയാണ് കലാപ കേന്ദ്രം.
അപകീര്‍ത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് അറസ്റ്റിലായ വിദ്യാര്‍ത്ഥിയെ ശരിഅത്ത് നിയമപ്രകാരം കല്ലെറിഞ്ഞു കൊല്ലാന്‍ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ടാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. പോലീസ് വാഹനങ്ങളും ഹിന്ദുക്കളുടെ നിരവധി വീടുകളും കടകളും തകര്‍ത്തു. നാനൂറോളം അര്‍ദ്ധസൈനികരെ വിന്യസിച്ചിട്ടുണ്ട്.
















