ഹാംബര്‍ഗ്: ഭീകരവാദത്തിനെതിരെ രാജ്യങ്ങൾ ഒറ്റക്കെട്ടായി പൊരുതണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജി20 ഉച്ചകോടിയിൽ ആവശ്യപ്പെട്ടു. ഭീകരവാദത്തെ രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി ചില രാജ്യങ്ങള്‍ ഉപയോഗിക്കുകയാണെന്നും ഇത്തരം രാജ്യങ്ങള്‍ക്കെതിരെ ജി 20 രാജ്യങ്ങള്‍ കൂട്ടായി നടപടി സ്വീകരിക്കണമെന്നും മോദി പറഞ്ഞു.
ലഷ്കര്‍ ഇ ത്വയ്ബ, ജയ്ഷ്-ഇ മുഹമ്മദ്, ഐഎസ്, അല്‍ക്വയ്ദ എന്നീ സംഘടനകളുടെ പേരുകള്‍ വ്യത്യസ്തമാണെങ്കിലും അവരുടെ ലക്ഷ്യം ഒരുപോലെയാണെന്നും മോദി പറഞ്ഞു. അവര്‍ വിദ്വേഷത്തിന്റെ ആശയങ്ങള്‍ മാത്രമാണ് പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഭീകരവാദത്തിനെതിരെ യുദ്ധം ചെയ്യുന്നതിന് രാജ്യങ്ങള്‍ തമ്മില്‍ കൂടുതല്‍ സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരരുടെ വിവരങ്ങള്‍ ജി 20 രാജ്യങ്ങള്‍ക്കിടയില്‍ കൈമാറുന്നതുള്‍പ്പെടെ 11 വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയ അജണ്ട മോദി അവതരിപ്പിച്ചു.
















