കല്‍പ്പറ്റ :വന്യജീവിശല്യത്തിനെതിരെ നടപടിസ്വീകരിച്ചില്ലെങ്കില്‍ ശക്തമായപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബിജെപി. കാര്‍ഷിക ജില്ലയായ വയനാടിനോട് എല്‍ഡിഎഫ് സര്‍ക്കാരിന് പുച്ഛമനോാവമാണെന്ന് ബിജെപി ജില്ലാപ്രസിഡന്റ് സജിശങ്കര്‍ കുറ്റപ്പെടുത്തി. വയനാട്ടിലെ ഭൂരിപക്ഷം ജനങ്ങളും അിമുഖികരിക്കുന്ന വന്യജീവി ഭീഷണിക്കെതിരെ സര്‍ക്കാര്‍ ഒരുനടപടിയും സ്വീകരിക്കാത്തതുകൊണ്ടാണ് പലഭാഗത്തുനിന്നും ദൈനംദിനം വന്യജീവി ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നത്. മൃഗങ്ങള്‍ക്ക് നല്‍കുന്ന വിലപോലും മനുഷ്യന് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല.
വന്യജീവി ആക്രമണത്തി ല്‍ മരണമടഞ്ഞ കുടുംബങ്ങള്‍ക്ക് 25ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 10 ലക്ഷം രൂപയും ആശ്രിത ജോലിയും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. വന്യജീവി ആക്രമണം തുടര്‍കഥയാവുമ്പോള്‍ നിഷ്‌ക്രിയരായി നോക്കിനിക്കുന്ന ഭരണകൂടം വരുംദിവസങ്ങളില്‍ ശക്തമായ പ്രതിഷേധസമരങ്ങള്‍ നേരിടേണ്ടിവരുമെന്നും അ ദ്ദേഹം പറഞ്ഞു.
















