മുണ്ടക്കയം: മണിയുടെ കുടുംബത്തിനു കൈത്താങ്ങാകാന്‍ നാടൊന്നിക്കുന്നു. മുണ്ടക്കയം മുപ്പത്തിയൊന്നാംമൈലില്‍ താമസക്കാരനായ തടിവെട്ടുതൊഴിലാളിയായിരുന്ന മണി കഴിഞ്ഞമാസമാണ് തലച്ചോറില്‍ കാന്‍സര്‍ ബാധിച്ചു മരണപ്പെട്ടത്. തുടര്‍ന്ന് ഭാര്യയും മൂന്നു പെണ്‍മക്കളുമടങ്ങുന്ന കുടുംബത്തിന് ദൈനംദിന ജീവിതത്തിന് പോലും ബുദ്ധിമുട്ടായി.
അനാഥമായ കുടുംബത്തിനെ രക്ഷിക്കാന്‍ നാടൊന്നായി മണി കുടുംബസഹായ നിധി രൂപീകരിച്ചിട്ടുണ്ട്. ഇതിനായി ഞായറാഴ്ച വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് ഭവനസന്ദര്‍ശനം നടത്തി പണം സ്വരൂപിക്കാനും തീരുമാനമെടുത്തെന്ന് സമിതി ചെയര്‍മാന്‍ അഡ്വ സോണി തോമസ്, കണ്‍വീനര്‍ പഞ്ചായത്തു മെമ്പര്‍ കൂടിയായ സൂസമ്മ മാത്യു എന്നിവര്‍ അറിയിച്ചു.
മുണ്ടക്കയം പ്രസ്‌ക്ലബ്ബ് നല്‍കിയ സംഭാവന ചെയര്‍മാന്‍ സോണി തോമസ്, കണ്‍വീനര്‍ സൂസമ്മ മാത്യു എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. വാര്‍ത്താ സമ്മേളനത്തില്‍സുനില്‍ ടിരാജ്, കെ.പി.രാജന്‍,പി.എച്.സുബ്ബയ്യ.എന്നിവരും പങ്കെടുത്തു.
















