ന്യൂദല്‍ഹി: സിയാച്ചിന്‍ പോലുള്ള ബുദ്ധിമുട്ടേറിയതും അപകടങ്ങള്‍ പതിയിരിക്കുന്നതുമായ മേഖലകളില്‍ ജോലിചെയ്യുന്ന സൈനികരുടെയും നക്‌സല്‍ മേഖലകളില്‍ ഓപ്പറേഷനുകളില്‍ പങ്കെടുക്കുന്ന സുരക്ഷാ സൈനികരുടെയും വേതനം ഇരട്ടിയാക്കി. ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു.
അപകടമേഖലകളില്‍ ജോലി ചെയ്താണ് ബാഹ്യവും ആന്തരീകവുമായ വെല്ലുവിളികളെ നേരിട്ട് സൈനികര്‍ രാജ്യം കാക്കുന്നത്. സിയാച്ചിനിലെ സൈനികര്‍ക്ക് 14,000 മുതല്‍ 30,000 വരെ വര്‍ദ്ധനവ് ലഭിക്കും. ഓഫീസര്‍മാര്‍ക്ക് 21,000 മുതല്‍ 42,500 വരെയും. ഉയരത്തിലുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ അലവന്‍സ് 810-16800ല്‍ നിന്നും 2700-25,000 ആയി ഉയര്‍ത്തി. തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകളില്‍ പങ്കെടുക്കുന്നവരുടെ അലവന്‍സ് 3,000-11,700 ല്‍ നിന്ന് 6,000-16,900 ആയി ഉയര്‍ത്തി.
നക്‌സല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കോബ്ര സിആര്‍പിഎഫ് ഭടന്‍മാര്‍ക്ക് 8,400-16,800ല്‍ നിന്നും 17,300-25000 ആയി ഉയര്‍ത്തി. ടെറിട്ടോറിയല്‍ ആര്‍മി അലവന്‍സ് 175-450ല്‍ നിന്നും 1000-2000 ആയി ഉയര്‍ത്തി. സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സിന്റെ ലീവ്, യാത്രാ സൗജന്യവും ഉയര്‍ത്തിയിട്ടുണ്ട്.
















