Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കാരാപ്പുഴ ഡാമിലെ ജലം മലിനമെന്ന് റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2017, 06:45 pm IST
inWayanad

കല്‍പ്പറ്റ: കാരാപ്പുഴ ഡാമിലെ ജലത്തില്‍ മാരകമായ ഇ കോളി, കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലെന്ന് പരിശോധനാ റിപ്പോര്‍ട്ട്. ഡാമില്‍ മലിനവസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് പൂക്കോട് സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയിലാണ് ഫലം പുറത്തുവന്നത്. കുടിവെള്ളത്തില്‍ ഒട്ടുംതന്നെ കാണാന്‍പാടില്ലാത്ത ഇ കോളി ബാക്ടീരിയയുടെ എണ്ണം 47 ആണ് സാമ്പിള്‍ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. കൂടാതെ 0 മുതല്‍ 10 വരെ സാധാരണഗതിയില്‍ സാന്നിധ്യമുള്ള പ്രിസംപ്റ്റീവ് കോളിഫോം കൗണ്ട് 1600 ആണ്. ഫേക്കല്‍ സ്ട്രപ്‌റ്റോകോക്കല്‍ കൗണ്ടും 140 എന്ന് ഉയര്‍ന്ന നിലയിലാണുള്ളത്. കക്കൂസ് മാലിന്യമടക്കം വന്‍തോതില്‍ രാത്രിയുടെ മറവില്‍ കാരാപ്പുഴ ഡാമിലേക്ക് ഒഴുക്കുന്നുണ്ടെന്നാണ് പരിശോധനാ ഫലം സൂചിപ്പിക്കുന്നത്.

കാരാപ്പുഴയിലെ മലിനമായ ജലം പരമ്പരാഗത രീതിയില്‍ ശുചീകരിച്ചാണ് വാട്ടര്‍ അഥോറിറ്റി പമ്പ് ചെയ്യുന്നത്. സാധാരണ രീതിയിലുള്ള ശുചീകരണ പ്രക്രിയയില്‍ ഇ കോളി, കോളിഫോം ബാക്ടീരിയകള്‍ നശിക്കുകയില്ലെന്നും പറയപ്പെടുന്നു. ആധുനിക ശുചീകരണ സംവിധാനങ്ങള്‍ ഉണ്ടെങ്കിലും അത് പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമല്ലാത്തത് കുടിവെള്ളം ഉപയോഗിക്കുന്നവരെ ആശങ്കയിലാക്കിയിട്ടുണ്ട്.

കാരാപ്പുഴ ഡാമിലെ ചീപ്രം ഭാഗത്ത് മാലിന്യം വെള്ളത്തില്‍ പൊങ്ങിക്കിടന്നതിനെ തുടര്‍ന്ന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വാട്ടര്‍ അഥോറിറ്റി അടക്കമുള്ളവര്‍ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിച്ചിരുന്നു. വെള്ളത്തിന് കുഴപ്പമില്ലെന്നായിരുന്നു ബന്ധപ്പെട്ടവര്‍ മന്ത്രിയെ അറിയിച്ചത്. കല്‍പ്പറ്റ ടൗണിലും പരിസര പ്രദേശങ്ങളിലും വിതരണം ചെയ്യുന്ന കുടിവെള്ള പദ്ധതിയുടെ സ്രോതസ് കാരാപ്പുഴ ഡാമാണ്.കൂടാതെ മറ്റ് പല തദേശസ്വയംഭരണ സ്ഥാപനങ്ങളും വന്‍കിട കുടിവെള്ള വിതരണ പദ്ധതികള്‍ കാരാപ്പുഴ ഡാമിനെ ആശ്രയിച്ച് തയാറാക്കി വരുകയാണ്. ഇതിനിടയിലാണ് ഡാമിലെ വെള്ളത്തില്‍ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന തരത്തിലുള്ള ബാക്ടീരിയയുടേയും മലത്തിന്റേയും മറ്റും സാന്നിധ്യം കൂടുതലാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ഡാമിലെ വെള്ളത്തില്‍ കുളിച്ചവര്‍ക്ക് ചൊറിച്ചിലടക്കമുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ മാസം 20നാണ് ചീപ്രം കോളനിവാസികള്‍ക്ക് അസഹ്യമായ ചൊറിച്ചില്‍ അനുഭവപ്പെട്ടത്. പരിസരത്ത് ദുര്‍ഗന്ധവും വമിച്ചിരുന്നു. ഇതേതുടര്‍ന്ന് വാഴവറ്റ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനയ്‌ക്കായി പൂക്കോട് സര്‍വ്വകലാശാലയിലേക്ക് അയക്കുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

പുതിയ വാര്‍ത്തകള്‍

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.