മാട്ടൂല്‍: എംആര്‍യുപി സ്‌കൂള്‍ വിദ്യാരംഗം കലാസാഹിദ്യവേദിയുടെ ആഭിമുഖ്യത്തില്‍ വായന പക്ഷാചരണ സമാപനത്തോട് അനുബദ്ധിച്ച് വായന വേദഗ്രന്ഥങ്ങളിലൂടെ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. സെമിനാര്‍ ഹെഡ് ടീച്ചര്‍ പി.വി.ജയശ്രി ഉദ്ഘാടനം ചെയ്തു. മത വേദഗ്രന്ഥ പണ്ഡിതന്‍മാരായ അഡ്വ: കൃഷ്ണ കുമാര്‍, ബഷീര്‍ പട്ടേല്‍താഴം ,ഫാദര്‍ എന്‍ .സി .മാത്യൂ എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. വിനോദ് നരോത്ത് മോഡറേറ്ററായി ടി. യഹ്യ്യ, സി.ഉസ്മാന്‍ ഹാജി, പി.ഹനീഫ്, എന്നിവര്‍ ആശംസ പ്രസംഗം നടത്തി.
















