ചെറുപുഴ: വെള്ളൂര്‍ ചെറുപുഴ റോഡിന്റെ പാടിയോട്ട് ചാല് മുതല്‍ ചെറുപുഴ വരെയുള്ള ഭാഗം മെക്കാഡംറോഡു പണി പൂര്‍ത്തിയാക്കാതെ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവച്ച് യാത്രക്കാരെ ദുരിതത്തിലാക്കിയതില്‍ പ്രതിഷേധിച്ച് എന്‍ഡിഎ ചെറുപുഴ പഞ്ചായത്ത് കമ്മിറ്റി 9ന് രാവിലെ മുതല്‍ കുണ്ടം തടത്തില്‍ സഹന സമരം നടത്തും. അശാസ്ത്രീയമായ നിര്‍മാണം മൂലം മച്ചി, കുണ്ടംതടം പ്രദേശത്ത്, വലിയ കുഴികളും ചെളിയും നിറഞ്ഞ് വാഹനഗതാഗതം തടസപ്പെടുകയും അപകടത്തില്‍ പെടുകയും ചെയ്യുന്നു. വാഹനങ്ങള്‍ കാക്കയംചാല്‍ കൊല്ലാടവഴി തിരിഞ്ഞു പോകുന്നതുമൂലം മച്ചി കുണ്ടംതടം പ്രദേശവാസികള്‍ ദുരിതത്തിലാണ്. റോഡ് അടിയന്തിരമായി ഗതാഗത ചോഗ്യമാക്കണമെന്നാവശ്യപ്പെട്ടാണ് എന്‍ഡിഎ സമരം നടത്തുന്നത്. യോഗത്തില്‍ പാലങ്ങാടന്‍ മോഹനന് അധ്യക്ഷത വഹിച്ചു. വി.ആര്.സുനില്‍, രാജുചുണ്ട, ടി.വി ശ്രീകുമാര്‍ മാസ്റ്റര്‍, രൂപേഷ് തൈവളപ്പില്‍, പാലങ്ങാടന്‍ കുഞ്ഞപ്പന്, ശ്രീജിത്ത് പുളിങ്ങോം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: