ബെംഗളൂരു: സഹപ്രവര്‍ത്തകരുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ ബെംഗളൂരു മെട്രോ സര്‍വീസ് തടഞ്ഞു. സര്‍വീസ് നിര്‍ത്തിയതോടെ ആയിരകണക്കിന് യാത്രക്കാര്‍ ദുരിതത്തിലായി. രാവിലെ അഞ്ചു മണി മുതല്‍ മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം സുരക്ഷാ ചുമതലയുള്ള പോലീസുകാരനെ ആക്രമിച്ചതിനാണ് ആറു മെട്രോ ജീവനക്കാര്‍ അറസ്റ്റിലായത്. ഇതില്‍ നാലു പേരെ വിട്ടയച്ചിരുന്നു. പോലീസ് കസ്റ്റഡിയിലുള്ള ബാക്കിയുള്ളവരെ കൂടി മോചിപ്പിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
















