കണ്ണൂര്‍: വീട്ടമ്മമാരുടെ പുസ്തക വായന പ്രോത്സാഹിപ്പിക്കാന്‍ നര്‍മ്മവേദി വായനാ കൂട്ടായ്‌മ രൂപീകരിച്ചു. കൂട്ടായ്‌മയിലെ അംഗങ്ങള്‍ക്ക് മാസത്തില്‍ 4 പുസ്തകങ്ങള്‍ വായിക്കാന്‍ നല്‍കും. മാസാവസാനത്തില്‍ ആ പുസ്തകങ്ങളുടെ വിലയിരുത്തലും ചര്‍ച്ചയും നടക്കും.
നര്‍മ്മവേദി പ്രസിഡണ്ട് ആര്‍.പ്രഭാകരന്റെ അധ്യക്ഷതവഹിച്ചു. ചേര്‍ന്ന വീട്ടമ്മമാരുടെ യോഗത്തില്‍ പി.ദേവകി, എം.പി.ശ്രീവര്‍ഷ, നന്ദന രാജീവ്, ഗീത്ചന്ദ്, സുധര്‍മ്മ ചിത്രന്‍, കെ.ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.
വീട്ടമ്മമാരുടെ വായന കൂട്ടായ്‌മയുടെ ഭാരവാഹികളായി കെ.സൗമിനി (പ്രസിഡണ്ട്), രമ ജി. നമ്പ്യാര്‍, ശ്യാമള വിജയന്‍, (വൈസ് പ്രസിഡണ്ടുമാര്‍) പി.വി.പ്രമീള (സെക്രട്ടറി), കാര്‍ത്തിക അണ്ടലൂര്‍ (ജോ.സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
















