ചെറുതോണി: വട്ടമേട് സര്‍ക്കാര്‍ ഏകാദ്ധ്യാപക സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി പത്ത് ലക്ഷം രൂപ ഫണ്ട് അനുവദിച്ചു.
കഴിഞ്ഞ പതിനാറ് വര്‍ഷക്കാലമായി പ്രവര്‍ത്തിച്ച് വരുന്ന സ്‌കൂള്‍ കെട്ടിടം ഭാഗീകമായി തകര്‍ന്നതോടെ കുട്ടികളെ സ്‌കൂളില്‍ വിടാന്‍ മാതാപിതാക്കള്‍ തയ്യാറാകാതെ വരികയും തുടര്‍ന്ന് വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെ വട്ടമേട് കമ്യൂണിറ്റി ഹാളിലേക്ക് സ്‌കൂള്‍ പ്രവര്‍ത്തനം മാറ്റുകയുമാണ് ഉണ്ടായത്. കഴിഞ്ഞ ആറ് മാസക്കാലമായി ഇവിടെയാണ് അദ്ധ്യയനം നടന്ന് വരുന്നത്.
എന്നാല്‍ ഇവിടെയും അസൗകര്യങ്ങള്‍ സ്‌കൂളിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. കമ്യൂണിറ്റി ഹാളില്‍ മറ്റ് സര്‍ക്കാര്‍ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ പഠനം മുടങ്ങുന്ന സാഹചര്യവും നിലവിലുണ്ട്. ഇതെ തുടര്‍ന്ന് രക്ഷിതാക്കളുടെ നേതൃത്വത്തില്‍ സ്‌കൂളിന്‌കെട്ടിടം നിര്‍മ്മിക്കുന്നതിനായി ആവശ്യമുയരുകയും പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. സ്‌കൂള്‍ സമയം ആരംഭിക്കുന്നതിന് മുമ്പ് ഈ സ്‌കൂളിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ജന്മഭൂമി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതെ തുടര്‍ന്ന് ജില്ലാ ട്രൈബല്‍ കമ്മിറ്റിയുടെ അംഗീകാരത്തിനായി വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പദ്ധതി സമര്‍പ്പിക്കുകയും ജില്ലാ ട്രൈബല്‍ കമ്മിറ്റി അംഗീകാരം നല്കുകയും ചെയ്യുകയായിരുന്നു.
എസ്റ്റിമേറ്റ് നല്‍കി ടെന്‍ഡര്‍ ക്ഷണിച്ച് ഉടന്‍ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും വാര്‍ഡ് മെമ്പറുമായ ടോമി
കൊച്ചു കുടി പറഞ്ഞു
















