പൂച്ചാക്കല്‍: കളിക്കൂട്ടുകാരികള്‍ വിവാഹജീവിതത്തിലേക്ക്, ദിശയില്‍ കല്യാണമേളം. ദിശ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ വടുതലയില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യകേന്ദ്രത്തിലെ അന്തേവാസികളായ നൗഫിദയുടെയും അമൃതയുടെയും വിവാഹം ഞായറാഴ്ച നടക്കും.
ഫോര്‍ട്ട്‌കൊച്ചി സ്വദേശി നിസാമാണ് നൗഫിദയുടെ വരന്‍. മാവേലിക്കര സ്വദേശി അഖില്‍നാഥ് അമൃതയുടെ കഴുത്തില്‍ താലികെട്ടും. വടുതല അബ്റാര്‍ ആഡിറ്റോറിയത്തില്‍ നൗഫിദയുടെയും കളവംകോടം പുതുക്കാട്ടുകുന്നേല്‍ ശ്രീശക്തീശ്വര ക്ഷേത്രത്തില്‍ അമൃതയുടെയും വിവാഹം നടക്കുന്നത്.
നാലുവര്‍ഷം മുന്‍പാണ് ഇരുവരും ദിശയിലെത്തിയത്. വിവാഹത്തിന് ശേഷം വൈകിട്ട് വടുതലയില്‍ നടക്കുന്ന സല്‍ക്കാരചടങ്ങില്‍ രാഷ്‌ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
















