Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഭീകരരുടെ സ്വന്തം നാട്!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2017, 05:48 pm IST
inVicharam

മുന്നൂറ്റിയന്‍പത് മലയാളികള്‍ ആഗോള ഇസ്ലാമിക ഭീകരസംഘടനയായ ഐഎസില്‍ ചേരാനൊരുങ്ങി എന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. പത്തനംതിട്ടയൊഴികെ മറ്റെല്ലാ ജില്ലകളിലുംനിന്നുള്ളവര്‍ ഇതില്‍പ്പെടുന്നുവെന്നത് കേരളത്തെ മുഴുവന്‍ ബാധിച്ചിരിക്കുന്ന കാന്‍സറാണിതെന്ന് തെളിയിക്കുന്നു. 21 മലയാളികള്‍ ഐഎസില്‍ ചേര്‍ന്നതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണം വഴിയാണ് കൂടുതല്‍ യുവാക്കള്‍ ഈ ഭീകരസംഘടനയുടെ വലയില്‍പ്പെട്ടതായി അറിവ് ലഭിച്ചതത്രെ.

കണ്ണൂരില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍- 118. മലപ്പുറം-88, കാസര്‍കോഡ്-66, കോഴിക്കോട്-25, പാലക്കാട്-16 എന്നിങ്ങനെ പോകുന്നു ഐഎസിലേക്ക് ചേക്കേറിയവരുടെ സംഖ്യ. അവശേഷിക്കുന്ന ജില്ലകളില്‍നിന്ന് പത്തില്‍ താഴെ പേരാണുള്ളത്. എംബിബിഎസ്, എഞ്ചിനീയറിങ് എന്നിവയ്‌ക്ക് പഠിക്കുന്ന 20 വയസ്സിന് താഴെയുള്ള അഭ്യസ്തവിദ്യരാണ് ഈ യുവാക്കളെന്നതിനാല്‍ ‘വഴിതെറ്റി’പ്പോയവരാണ് ഇവരെന്ന് പറയാനാവില്ല.

ഐഎസിലേക്ക് ആകര്‍ഷിക്കപ്പെട്ട 350 പേരില്‍ 330 പേരുടെയും മനസ്സുമാറ്റാന്‍ ‘ഓപ്പറേഷന്‍ പീജിയന്‍’ എന്നു പേരിട്ട് രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തിയ കൂട്ടായ ശ്രമത്തിലൂടെ കഴിഞ്ഞുവെന്ന് ഡിഐജി: ബി.എസ്. മൊഹമ്മദ് യാസിന്‍ പറയുന്നു. ഇത് മുഖവിലയ്‌ക്കെടുക്കാന്‍ കഴിയില്ല. ഐഎസ് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളായ യുവാക്കളെ ചില മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍തന്നെ സഹായിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ദേശീയതലത്തിലെ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ നടത്തിയ അന്വേഷണത്തിലാണ് കാക്കിക്കുള്ളിലെ അത്യന്തം ഗുരുതരമായ ഈ കുറ്റകൃത്യം ശ്രദ്ധയില്‍പ്പെട്ടത്. ഐഎസ് ഭീകരവാദത്തിലേക്ക് വഴിതെറ്റിപ്പോയവരെ മനംമാറ്റിയെന്ന അവകാശവാദം വിശ്വസിക്കാനാവാത്തത് ഇതുകൊണ്ടാണ്.

ഏത് വിഭാഗത്തില്‍പ്പെട്ട ഇസ്ലാമിക ഭീകരവാദ പ്രവര്‍ത്തനങ്ങളോടും മൃദുസമീപനം സ്വീകരിക്കുക എന്നത് കേരളാ പോലീസിലെ ഒരു വിഭാഗത്തിന്റെ ശീലമാണ്. വാഗമണ്‍ ഭീകരപരിശീലനം ‘ഇന്ത്യന്‍ മുജാഹിദ്ദീന്‍’ എന്ന ഭീകരസംഘടനയുടെ രൂപീകരണത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ശരിയായി അന്വേഷിക്കാതെ ഉഴപ്പുകയായിരുന്നു കേരളാ പോലീസ്. ഒടുവില്‍ മധ്യപ്രദേശ് പോലീസാണ് ഇതിലുള്‍പ്പെട്ട ചില പ്രതികളെ പിടികൂടിയത്. ആലുവയ്‌ക്കടുത്തെ പാനായിക്കുളം ഹാപ്പി ഒാഡിറ്റോറിയത്തില്‍ ദേശവിരുദ്ധ യോഗം ചേര്‍ന്ന കേസ് ദുര്‍ബലമാക്കിയത് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനാണെന്ന് ശക്തമായ ആരോപണമുയര്‍ന്നിരുന്നു.

3600 ഹിന്ദു-ക്രൈസ്തവ യുവതികളെ പ്രേമം നടിച്ച് വിവാഹം കഴിച്ച് മതംമാറ്റിയെന്നതിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കോടതിയില്‍ പോലീസ് നല്‍കിയത് ‘ലൗ ജിഹാദ്’ എന്ന പേരില്‍ ഒരു സംഘടന പ്രവര്‍ത്തിക്കുന്നില്ല എന്നായിരുന്നു! ലൗജിഹാദിന്റെ പേരിലുള്ള മതതീവ്രവാദത്തെ വെള്ളപൂശുന്നതിന് തുല്യമായിരുന്നു ഈ നടപടി. കാസര്‍കോഡ്, പാലക്കാട് എന്നീ ജില്ലകളില്‍നിന്ന് മതംമാറ്റിയ ഇസ്ലാമായ ചിലര്‍ ഐഎസില്‍ ചേരാന്‍ അഫ്ഗാനിസ്ഥാനിലെയും സിറിയയിലെയും ക്യാമ്പുകളില്‍ എത്തിപ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത പുറത്തുവന്നിട്ടും കേരളാപോലീസിന് കുലുക്കമൊന്നുമുണ്ടായില്ല.

ആധുനിക കേരളത്തിലെ ഇസ്ലാമിക ഭീകരവാദം അബ്ദുള്‍ നാസര്‍ മദനിയില്‍നിന്നുതന്നെ നുളളിക്കളയേണ്ടതായിരുന്നു. ഇതിനു പകരം നെല്‍സന്‍ മണ്‌ഡേലയെപ്പോലെ മനുഷ്യാവകാശപ്പോരാളിയായി ചിത്രീകരിച്ച് മദനിയെ ജയില്‍മോചിതനാക്കാന്‍ നിയമസഭയില്‍ സംയുക്ത പ്രമേയം പാസാക്കുകയാണുണ്ടായത്. ലഷ്‌കറെ തൊയ്ബയുടെ പരിശീലനത്തിനായി പാക്കിസ്ഥാനിലേക്ക് പോകുന്നതിനിടെ കശ്മീര്‍ അതിര്‍ത്തിയില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് നാല് മലയാളികള്‍ മരിക്കുകയുണ്ടായി. ഈ സംഭവത്തോടും തണുത്ത പ്രതികരണമാണ് കേരളത്തിലെ ഭരണകേന്ദ്രത്തില്‍നിന്നുണ്ടായത്. ഒന്നിനു പുറകെ ഒന്നായി ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയിട്ടും സമീപകാലത്തൊന്നും ഭീകരവാദത്തിന്റെ പശ്ചാത്തലം കേരളത്തിനില്ലെന്ന് പ്രചരിപ്പിക്കുകയാണ് സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവുമൊക്കെ പിന്തുടരുന്നുവെന്ന് പറയുന്ന ചില മാധ്യമങ്ങള്‍ ചെയ്തത്. ഇതൊക്കെ ഭീകരവാദത്തിന് വളംവയ്‌ക്കുന്നതായിരുന്നു.

ഇസ്ലാമിക ഭീകരവാദത്തിന്റെ ഏറ്റവും ആധുനികവും അതേസമയം പ്രാകൃതവുമായ രൂപമാണ് ഐഎസ്. ‘ഐഎസ് ഇസ്ലാമല്ല’ എന്ന് പ്രചരിപ്പിക്കുന്നവര്‍തന്നെ ഈ സംഘടനയുമായി ബന്ധപ്പെട്ട ആരെങ്കിലും പിടിയിലാവുമ്പോള്‍ അതിനെതിരെ പ്രതിഷേധവുമായി രംഗത്തുവരും. ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകന്‍ സക്കീര്‍ നായിക്കിന്റെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വെളിപ്പെട്ടപ്പോഴും ഭീകരവിരോധം പ്രസംഗിക്കുന്ന ചിലര്‍ പ്രതിരോധവുമായി രംഗത്തുവരികയുണ്ടായി. സക്കീറിനെതിരായ നടപടി മതപ്രചാരണ സ്വാതന്ത്ര്യത്തെ തടയുന്നതാണെന്ന് മുറവിളി കൂടുകയാണ് മുസ്ലിംലീഗിന്റെ ഒരു എംപിപോലും ചെയ്തത് ഇങ്ങനെയൊക്കെ സൃഷ്ടിക്കപ്പെടുന്ന അനുകൂല അന്തരീക്ഷമാണ് മലയാളികളായ യുവാക്കളെ ഭീകരവാദത്തിലേക്ക് വഴിനടത്തുന്നത്.

കേരളത്തിലെ മതമൗലികവാദികളുടെയും മതഭീകരവാദികളുടെയും പ്രവര്‍ത്തനത്തെക്കുറിച്ച് പോലീസിന് വ്യക്തമായ വിവരമുണ്ട്. പക്ഷെ ഇടതു-വലതു മുന്നണി ഭരണത്തിന്റെ ഒരുപോലെയുള്ള സമ്മര്‍ദ്ദം കാരണം ഇതിനെതിരെ നടപടിയുണ്ടാവുന്നില്ല. കര്‍ശനമായ നടപടിയെടുത്താല്‍ മുസ്ലിം വോട്ടുബാങ്കിന്റെ ആനുകൂല്യം നഷ്ടമാകുമെന്ന ഭീതിയാണ് ഇതിനു കാരണം. ഈ മനോഭാവം മാറാത്തിടത്തോളം ഇസ്ലാമിക ഭീകരവാദത്തിന്റെ വിളനിലമായി കേരളം തുടരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.