Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഡിജിറ്റല്‍ ഇന്ത്യയുടെ രൂപരേഖ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2017, 11:02 pm IST
inVicharam

ഒരിക്കല്‍ക്കൂടി ഈ സഭ ചരിത്രത്തിന്റെ ഏടുകളുടെ കാലാനുക്രമ വ്യാഖ്യാനത്തിന്റെ ഭാഗമാകുകയാണ്. ഫെഡറല്‍ ഘടനയുടെ ഏറ്റവും വലിയ കരുത്തുകളില്‍ ഒന്നായ ജിഎസ്ടി പരിഷ്‌ക്കാരത്തിന് തുടക്കം കുറിക്കുന്നതിന് ഇതിനേക്കാള്‍ പരിപാവനമായ മറ്റൊരു സ്ഥലം ഉണ്ടാവില്ല.

ഭരണഘടനയുണ്ടാക്കിയപ്പോള്‍ അത് എല്ലാവര്‍ക്കും തുല്യ അവസരം, അവകാശം എന്നിവ ഉള്‍ക്കൊണ്ടു. ജിഎസ്ടിയും സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. സഹകരണ ഫെഡറലിസത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണിത്. ഇതിലൂടെ രാജ്യത്തിന്റെ സമഗ്രമായ വളര്‍ച്ചയ്‌ക്ക് അവസരവുമൊരുങ്ങും.

ജിഎസ്ടിയുടെ അവതരണത്തോടെ ടീം ഇന്ത്യ അതിന്റെ സാമര്‍ത്ഥ്യവും ശുഷ്‌കാന്തിയും തെളിയിച്ചിരിക്കുകയാണ്. നിസ്സഹായര്‍ക്ക് എല്ലാ സൗകര്യങ്ങളും ലഭിക്കുന്ന തരത്തിലുള്ള സംവിധാനമാണ് ജിഎസ്ടി കൗണ്‍സില്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ജിഎസ്ടിയുമായി ബന്ധപ്പെട്ട വ്യക്തികള്‍ രാഷ്‌ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കുകയും പാവപ്പെട്ട വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുവേണ്ട സംഭാവനകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇതുകൊണ്ട് വലിയ നേട്ടങ്ങളുണ്ടാകും. ഇനി അവര്‍ക്ക് എല്ലാവര്‍ക്കും തുല്യമായ വികസന സാഹചര്യം ലഭിക്കും. നടത്തിപ്പില്‍ കേന്ദ്രവും സംസ്ഥാനവും തുല്യ പങ്കാളിത്തം വഹിക്കുന്ന നമ്മുടെ റെയില്‍വേ പോലെയാണ്, ജിഎസ്ടിയും.

പ്രാദേശികതലത്തില്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സഹായം ലഭിക്കുന്നുണ്ടെങ്കിലും അത് അറിയപ്പെടുന്നത് ‘ഇന്ത്യന്‍ റെയില്‍വേ’ എന്നാണ്. കേന്ദ്ര സര്‍വീസിലുള്ള ഉദ്യോഗസ്ഥരെ എല്ലാ സംസ്ഥാനങ്ങളിലേക്കും അയയ്‌ക്കുകയും അവര്‍ കേന്ദ്രത്തിന്റെ വീക്ഷണം സംസ്ഥാനങ്ങളുമായി യോജിപ്പിക്കുകയും ചെയ്യുന്നു.

കേന്ദ്രവും സംസ്ഥാനങ്ങളും ഒരേദിശയില്‍ ഏകീകൃതമായ പ്രയത്‌നം സംഭാവന ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ സംവിധാനമാണ് ജിഎസ്ടി. നമുക്ക് ഈ അത്ഭുതകരമായ സംവിധാനത്തില്‍ തലമുറകളോളം അഭിമാനിക്കാം. രാജ്യത്തെ ക്രമാതീതമായ വളര്‍ച്ചയിലേക്ക് നയിക്കുന്ന നാഴികക്കല്ലായിരിക്കും ജിഎസ്ടി.

ചാണക്യന്റെ വാക്കുകള്‍ ജിഎസ്ടി പ്രക്രിയയുടെ ചുരുക്കമാണ്. എന്തെങ്കിലും നേടാന്‍ വളരെ ബുദ്ധിമുട്ടുണ്ടെങ്കിലും തപത്തിലൂടെയും കഠിനപ്രയത്‌നത്തിലൂടെയും അത് നേടിയെടുക്കാന്‍ കഴിയും. വിവിധ നാട്ടുരാജ്യങ്ങള്‍ ഒന്നിച്ചുചേര്‍ത്ത് ഒരു പൊതു അസ്തിത്വമാക്കിയതുപോലെ ജിഎസ്ടി സാമ്പത്തിക ഏകീകരണം കൊണ്ടുവരും.

29 സംസ്ഥാനങ്ങളേയും ഏഴ് കേന്ദ്രഭരണപ്രദേശങ്ങളേയും കേന്ദ്രത്തിന്റെ ഏഴ് നികുതികളേയും സംസ്ഥാനങ്ങളുടെ എട്ട് നികുതികളേയും വിവിധ വസ്തുക്കളുടെ വിവിധനികുതികളെയും മറ്റും പരിഗണിക്കുമ്പോള്‍ ഏകദേശം 500ല്‍ പരം നികുതികളാണുണ്ടായിരുന്നത്. ഇന്ന് അവയെല്ലാം ഇല്ലാതാക്കി ഗംഗാനഗര്‍ മുതല്‍ ഇറ്റാനഗര്‍ വരെയും ലേ മുതല്‍ ലക്ഷദ്വീപുവരെയും ഒരു രാഷ്‌ട്രം ഒരു നികുതി എന്ന നിലയിലേക്ക് മാറിയിട്ടുണ്ട്.

ഈ ലോകത്ത് മനസ്സിലാക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ളതാണ് ആദായനികുതിയെന്ന് ഒരിക്കല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹം ഇവിടെയുണ്ടായിരുന്നെങ്കില്‍ ഈ നികുതി ബാഹുല്യത്തോട് അദ്ദേഹം എങ്ങനെ പ്രതികരിക്കുമായിരുന്നുവെന്ന് ആശ്ചര്യപ്പെടുകയാണ് ഞാന്‍. ഉല്‍പ്പാദനത്തിന്റെ അളവില്‍ വലിയ അസമത്വമില്ലെന്ന് നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന നികുതി ഭരണ സംവിധാനം മൂലം ഇവയില്‍ അസമത്വവും നമുക്ക് കാണാം.

25-30 കിലോമീറ്റര്‍ ദൂര വ്യത്യാസം മാത്രമുള്ള ദല്‍ഹി, ഗുര്‍ഗാവ്, നോയിഡ എന്നിവിടങ്ങളില്‍പ്പോലും ഒരേ ഉല്‍പ്പന്നത്തിന് വ്യത്യസ്ത വിലയാണ്. ഹരിയാന, ദല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിലനില്‍ക്കുന്ന നികുതിഭരണക്രമമാണ് ഇതിന് കാരണം. ഈ വ്യത്യസ്തതമൂലം ദല്‍ഹിയില്‍ പോയാല്‍ ഒരു ഉല്‍പ്പന്നത്തിന് ഒരു വിലയെന്നും നോയിഡയില്‍ പോയാല്‍ മറ്റൊരുവിലയെന്നും ജനങ്ങള്‍ അത്ഭുതപ്പെടുകയാണ്.

എല്ലാവരുടെയും മനസ്സില്‍ ആശയക്കുഴപ്പമുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന വ്യത്യസ്ത സംവിധാനങ്ങളില്‍ വിദേശനിക്ഷേപകര്‍ക്കും ആശയക്കുഴപ്പമുണ്ട്. ഇന്ന് ആ അവസ്ഥയില്‍നിന്ന് മോചനത്തിന്റെ പാതയിലാണ് നാം. ആധുനിക നികുതിഘടനയിലേക്ക് രാജ്യം പുതിയ ചുവടുവയ്‌ക്കുകയാണ്. ഈ സംവിധാനം കൂടുതല്‍ ലളിതവും സുതാര്യവുമാണ്. ഇത് കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കാനും സത്യസന്ധതയ്‌ക്ക് പ്രതിഫലം നല്‍കാനും സഹായിക്കും.

ഇത് സത്യസന്ധമായും സുതാര്യമായും വ്യാപാരം നടത്തുന്നതിനുള്ള താല്‍പര്യവും ആവേശവും വ്യാപാരികളിലുണ്ടാക്കും. ഭരണത്തില്‍ പുതിയ സംസ്‌ക്കാരം കൊണ്ടുവരുന്നതിനും ഇതിലൂടെ കഴിയും. നികുതി ഭീകരതയുടെയും പരിശോധനയുടെയും കാലത്താണ് നാം ജീവിക്കുന്നത്. ജിഎസ്ടിയുടെ സുതാര്യതയിലൂടെ സാങ്കേതികമായി തെളിയിക്കപ്പെട്ട പരീക്ഷണത്തിലൂടെയും സുഖകരമല്ലാത്ത മേഖലകള്‍ ഇല്ലാതാകുകയാണ്.

സാധാരണ വ്യാപാരികള്‍ക്ക് ഉദ്യോഗസ്ഥരില്‍ നിന്നുള്ള പീഡനം ഇല്ലാതാക്കുന്നതിനുള്ള ശക്തി ജിഎസ്ടിയില്‍ അന്തര്‍ലീനമായിട്ടുണ്ട്. 20 ലക്ഷം രൂപ വരെ വിറ്റുവരവുള്ള വ്യാപാരികളെ സമ്പൂര്‍ണ്ണമായി ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 75 ലക്ഷം രൂപവരെ വിറ്റുവരവുള്ളവര്‍ക്കും നിരവധി ഇളവുകളുണ്ട്.

ഈ പുതിയ സംവിധാനത്തിനുവേണ്ടി പുതിയ ചില ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ട്. അതൊക്കെ അടിസ്ഥാനതലത്തിലാണ്. അതുകൊണ്ടുതന്നെ പുതിയ സംവിധാനം സാധാരണക്കാര്‍ക്ക് ഒരു ഭാരവുമുണ്ടാക്കില്ല. ജിഎസ്ടി എന്നത് സാങ്കേതികമായ പദത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. സത്യസന്ധമായി പറഞ്ഞാല്‍ ഈ സംവിധാനം പാവപ്പെട്ടവരുടെ ക്ഷേമത്തിന് വേണ്ടിയുള്ളതാണ്.

സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷം കഴിഞ്ഞിട്ടും പാവപ്പെട്ടവര്‍ക്കുവേണ്ടി ഒന്നും ചെയ്യാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. അതിനുവേണ്ട പ്രയത്‌നം നടത്തിയില്ലെന്നല്ല. എല്ലാ ഗവണ്‍മെന്റുകളും ഈ ദിശകളിലേക്ക് വലിയ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. എന്നാല്‍ വിഭവങ്ങളുടെ പരിമിതി പലപ്പോഴും നമ്മുടെ രാജ്യത്തെ പാവപ്പെട്ടവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് തടസ്സമായിട്ടുണ്ട്.

നമ്മള്‍ സമാന്തരമായി വികസിക്കുമ്പോള്‍ ലംബമായ വളര്‍ച്ചയും ഉറപ്പുവരുത്തേണ്ടതുണ്ട്.

ആ ദിശയിലേക്കുള്ള പ്രവര്‍ത്തനം ഇതിലൂടെ എളുപ്പമാകും. ചെറുകിട കച്ചവടക്കാര്‍ ഇതുമായി തീര്‍ച്ചയായും സഹകരിക്കുമെന്നും പാവപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ കൈമാറുമെന്നും അതിലൂടെ പാവപ്പെട്ടവര്‍ക്ക് സഹായം ലഭിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു.

പുതിയതായി എന്തിന് തുടക്കം കുറിക്കുമ്പോഴും അത് ശരിയായി നടക്കുമോ ഇല്ലയോ എന്ന ആശങ്ക നമുക്ക് ചിലപ്പോള്‍ ഉണ്ടാകാറുണ്ട്.

ഉദാഹരണമായി പറഞ്ഞാല്‍ ആദ്യമായി 10,12 ക്ലാസുകളിലെ റിസള്‍ട്ടുകള്‍ ഓണ്‍ലൈനാക്കിയപ്പോള്‍ ആ സംവിധാനം ഹാങ്ങായിരുന്നു. അടുത്ത ദിവസത്തെ വാര്‍ത്തകളുടെ കേന്ദ്രബിന്ദു ഇതിലായിരുന്നു. ഇന്നും നാം അത്തരം വിഷയങ്ങളെക്കുറിച്ച് കേള്‍ക്കാറുണ്ട്.

എല്ലാവരും സാങ്കേതികമായി അറിവുള്ളവരല്ലെന്നത് വാസ്തവമാണ്. എന്നാല്‍ ഒരു കുടുംബത്തില്‍ 10,12 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുണ്ടെങ്കില്‍ അവര്‍ ക്ക് സാങ്കേതികവിദ്യയെക്കുറിച്ച് വ്യക്തമായ വിവരം ഉണ്ടായിരിക്കും. ഒരു പന്ത്രണ്ടാം ക്ലാസുകാരന് ഒരു വ്യാപാരിയുടെ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയുന്നത്ര ലളിതമാണ് ജിഎസ്ടി.

രാജ്യത്തെ വ്യാപാരമേഖലയിലെ അസന്തുലിതാവസ്ഥ അവസാനിപ്പിക്കുന്ന സംവിധാനമാണ് ജിഎസ്ടി. ഇത് രാജ്യത്തിന്റെ കയറ്റുമതിക്ക് വലിയ പ്രോത്സാഹനം നല്‍കും. ഇപ്പോള്‍ തന്നെ വികസിതമായ സംസ്ഥാനങ്ങള്‍ക്ക് വലിയ പ്രചോദനമാകുന്നതോടൊപ്പം പിന്നാക്ക സംസ്ഥാനങ്ങള്‍ക്ക് വികസനത്തിനുള്ള അവസരവും ലഭിക്കും.

നമ്മുടെ സംസ്ഥാനങ്ങള്‍ പ്രകൃതിവിഭവങ്ങള്‍കൊണ്ട് സമ്പന്നമാണ്. ബിഹാര്‍, കിഴക്കന്‍ യുപി, പശ്ചിമബംഗാള്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളെ നോക്കുക. ഇവയെല്ലാം പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമാണ്. അവര്‍ക്ക് ഒറ്റനികുതി ഭരണസംവിധാനം ലഭിച്ചാല്‍ അവിടെ എന്ത് പോരായ്‌മകള്‍ ഉണ്ടായിരുന്നാലും അതൊക്കെ മാറ്റപ്പെടുകയും രാജ്യത്തിന്റെ പ്രയാണത്തില്‍ ഇത് തുടര്‍ന്നുകൊണ്ടുമിരിക്കും.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും വികസനത്തിന് തുല്യസാഹചര്യം ലഭിക്കും. കേന്ദ്രസര്‍വീസിലെ ഉദ്യോഗസ്ഥരെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും നിയമിക്കാറുണ്ട്. അവര്‍ ഇന്ത്യയുടെ ഐക്യത്തിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ജിഎസ്ടിയിലും ആദ്യമായി കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ഒരേ ലക്ഷ്യത്തിനായി യോജിച്ച് പ്രവര്‍ത്തിക്കുന്നു. ഇത് ‘ഏക ഭാരതം ശ്രേഷ്ഠഭാരതം’ എന്നതിനുള്ള ഉദാഹരണമാണ്. വരുംതലമുറ വലിയ അഭിമാനത്തോടെ ഇതിന്റെ അനന്തരഫലങ്ങളെ അഭിനന്ദിക്കും.

രാജ്യം സ്വതന്ത്രമായതിന്റെ വജ്ര ജൂബിലി 2022ല്‍ നാം ആഘോഷിക്കുകയാണ്. നവ ഭാരതത്തിന്റെ സൃഷ്ടിക്കായുള്ള യാത്ര നാം തുടങ്ങിക്കഴിഞ്ഞു. നമ്മുടെ രാജ്യത്തെ 1.25 ബില്യണ്‍ വരുന്ന ജനങ്ങളുടെ സ്വപ്‌നമാണ് നവ ഇന്ത്യ. നമ്മുടെ സ്വപ്‌നത്തിലുള്ള ഒരു ഇന്ത്യ നിര്‍മ്മിക്കുന്നതില്‍ ജിഎസ്ടി മുഖ്യ പങ്കുവഹിക്കും. നവ ഇന്ത്യയ്‌ക്ക് പുതിയ പാതവെട്ടിത്തുറക്കുന്ന നിയമനിര്‍മ്മാണമാണ് ജിഎസ്ടി. ഡിജിറ്റല്‍ ഇന്ത്യയ്‌ക്ക് വേണ്ടിയുള്ള വിപ്ലവകരമായ ഒരു നികുതി സമ്പ്രദായമാണിത്.

ജിഎസ്ടി എന്നത് നവ ഇന്ത്യയുടെ, ഡിജിറ്റല്‍ ഇന്ത്യയുടെ നികുതി സമ്പ്രദായമാണ്. ഇത് വ്യാപാരം ചെയ്യുന്നത് ലളിതമാക്കുക മാത്രമല്ല, വ്യാപാരം ചെയ്യേണ്ടുന്ന രീതി നമുക്ക് കാണിച്ചുതരികയുമാണ്. ജിഎസ്ടിയെന്നത് നികുതി പരിഷ്‌ക്കരണം മാത്രമല്ല, അത് സാമ്പത്തിക പരിഷ്‌ക്കരണത്തിലേക്കുള്ള നാഴികക്കല്ലുമാണ്.

നികുതി പുനര്‍ഘടനയ്‌ക്കുപുറമെ അത് സാമൂഹിക പരിഷ്‌ക്കരണത്തിനുള്ള വഴിയും തുറക്കുകയാണ്. ഇത് അഴിമതിരഹിത നികുതി സമ്പ്രദായം ദൃഢീകരിക്കുകയാണ്. നാടന്‍ രീതിയില്‍ പറഞ്ഞാല്‍ ജിഎസ്ടി ചരക്ക് സേവന നികുതിയാണ്.

ജിഎസ്ടിയുടെ ആനുകൂല്യങ്ങള്‍ ഗുണപരമായി ഉറപ്പാക്കുമ്പോള്‍ ഇത് ഇന്ത്യയിലെ പൗരന്മാര്‍ക്ക് ”നല്ലതും ലളിതവുമായമായ നികുതി” ഉറപ്പാക്കും. വിവിധ തലങ്ങളിലുള്ള നികുതികളില്‍നിന്ന് നമ്മെ മോചിപ്പിക്കുന്നതുകൊണ്ട് ഇത് നല്ലതാണ്, ഇന്ത്യയില്‍ അങ്ങോളമിങ്ങോളം ഏകീകൃത സംവിധാനം കൊണ്ടുവരുന്നതുകൊണ്ട് ഇത് ലളിതവുമാണ്.

ഇവിടെ ഇനി ‘ഒരു ദേശം ഒരു നികുതി’യായിരിക്കും ഉണ്ടായിരിക്കുക. ഈ സംവിധാനം എല്ലാ സംസ്ഥാനങ്ങളിലും മാതൃകാപരമായും നടപ്പാക്കും. ഏവര്‍ക്കും ചേര്‍ന്ന് ഏകീകൃതമായ രീതിയില്‍ ഇതിനെ മുന്നോട്ടുകൊണ്ടുപോകാനാകുമെന്ന് ഞാന്‍ കരുതുന്നു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.