അമ്പലപ്പുഴ: ഗവ. മോഡല്‍ ഹൈസ്‌കൂളില്‍ അമൃതം മലയാളം വയനാ പദ്ധതിക്ക് തുടക്കമായി. ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ആന്റ് റീജിയണല്‍ ഹെഡ് പി.എസ്. ദേവരാജന്‍ സീനിയര്‍ അസിസ്റ്റന്റ് ചിത്രജ പി.റ്റിക്ക് പത്രം നല്‍കി ഉത്ഘാടനം ചെയ്തു. സ്‌ക്കൂള്‍ അദ്ധ്യാപിക ഉജാല വി.ആര്‍, ബിഎംഎസ് ജില്ലാ ട്രഷറര്‍ ബിനീഷ് ബോയ്, മേഖലാ സെക്രട്ടറി പി. യശോധരന്‍, ബിജു സാരംഗി, അനില്‍ പാഞ്ചജന്യം തുടങ്ങിയവര്‍ പങ്കെടുത്തു.
















