മുഹമ്മ: വളവനാട് ലക്ഷ്മീനാരായണ ക്ഷേത്രത്തിലെ സര്‍പ്പബലി ഇന്ന്. ശ്രീചക്രപൂജ 9നും പ്രതിഷ്ഠാ വാര്‍ഷികം 10നും നടക്കും. ഇന്ന് വൈകിട്ട് 5ന് സര്‍പ്പബലിക്ക് ആമയിട ശ്രീധരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. ശ്രീചക്രപൂജയ്‌ക്ക് കളര്‍കോട് നാരായണന്‍ നമ്പൂതിരിയും 10ന് പ്രതിഷ്ഠാ വാര്‍ഷികത്തിന് ചിത്രന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികരാകും.
















