ആലപ്പുഴ: ഏപ്രില്‍ മുതലുള്ള മാസങ്ങളിലെ പെന്‍ഷന്‍ അടിയന്തരമായി വിതരണം ചെയ്യുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ ധര്‍ണ്ണാസമരം പുനഃരാരംഭിച്ചു. ആലപ്പുഴയിലെ സമരം പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എം.എം. പണിക്കര്‍ ഉദ്ഘാടനം ചെയ്തു. മെയ് 24ന് സമരം നിര്‍ത്തുമ്പോള്‍ സര്‍ക്കാരും ഇടതുപക്ഷ മുന്നണി യും തന്ന ഉറപ്പുകള്‍ പാലിക്കാത്തതാണ് സമരം പുനഃരാരംഭിക്കാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. ബേബി പാറക്കാടന്‍ അദ്ധ്യക്ഷനായി.
















