ആലപ്പുഴ: സ്ത്രീസുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടും എല്‍ഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ നിലപാടുകള്‍ക്കും എതിരെ ബിഡിജെഎസ് മഹിളാസേന ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10ന് കളക്‌ട്രേറ്റ് മാര്‍ച്ച് നടത്തും. ബിഡിഎംഎസ് ജില്ലാ പ്രസിഡന്റ് സുശീലാ മോഹന്‍ അദ്ധ്യക്ഷയാകും. സംസ്ഥാന ജനറല്‍ സെക്രട്ടറി സുജ അച്ചന്‍കുഞ്ഞ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഭാരവാഹികളായ സുനിതാ രവി, മേനകാ മനോഹര്‍, നിധി മോഹന്‍, ബിഡിജെഎസ് ജില്ലാ സെക്രട്ടറി ജയാ അജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
















