ആലപ്പുഴ: ബിജെപി ഡോക്ടേഴ്‌സ് സെല്ലിന്റെ നേതൃത്വത്തില്‍ എല്ലാ മണ്ഡലങ്ങിലും പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ധൂപനചൂര്‍ണ്ണം വിതരണം ചെയ്തു. ജില്ലാ തലഉദ്ഘാടനം വള്ളികുന്നത്ത് ഡോക്ടേഴ്‌സ് സെല്‍ ജില്ലാ കണ്‍വീനര്‍ ഡോ. രവികുമാര്‍ കല്യാണിശേരില്‍ നിര്‍വ്വഹിച്ചു. ബിജെപി ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്ത അദ്ധ്യക്ഷനായി. കൊതുകിനെ നശിപ്പിക്കുന്നതിനും വൈറസ് വ്യാപനം തടയുന്നതിനുമായി വീടുകളില്‍ പുകയ്‌ക്കുന്നതിന് അപരാജിത ചൂര്‍ണ്ണമാണ് വിതരണം ചെയ്തത്.
മാവേലിക്കര മണ്ഡലം പ്രസിഡന്റ് വെട്ടിയാര്‍ മണിക്കുട്ടന്‍, അനില്‍ വള്ളികുന്നം, അഡ്വ.കെ.കെ. അനൂപ്, എസ്. ഉണ്ണികൃഷ്ണന്‍, അരവിന്ദാക്ഷന്‍, ശ്യാംകൃഷ്ണന്‍, ജയിംസ്, ബിജു എന്നിവര്‍ സംസാരിച്ചു.
















