മാന്നാര്‍: ചെന്നിത്തല മഹാത്മാ ഹൈസ്‌കൂളിന്റെ മൂന്നു ബസുകളുടെ ചില്ലുകള്‍ അക്രമികള്‍ തല്ലിത്തകര്‍ത്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് തകര്‍ത്തത്. മൂന്നു ബസ്സുകളുടേയും മുന്‍വശത്തെ ചില്ലുകളും ഒരു ബസിന്റെ സൈഡ് ചില്ലും തകര്‍ത്തിട്ടുണ്ട്. കൂടാതെ പ്രിന്‍സിപ്പലിന്റെ മുറിയുടെ വാതിലിനു മുകളില്‍ സ്ഥാപിച്ചിരുന്ന മഹാത്മാഗാന്ധിയുടെ ചിത്രവും പ്രിന്‍സിപ്പലിന്റെ പേരുള്ള ബോര്‍ഡും കാണാതായി.
















