ആലപ്പുഴ: മുഴുവന്‍ വീട്ടമ്മമാരെയും പത്താം ക്ലാസുകാരാക്കാന്‍ ഒരുങ്ങി ആര്യാട് ബ്ലോക്ക് പഞ്ചായത്ത്. 17 വയസിനു മേല്‍ പ്രായമുള്ള മുഴുവന്‍ പേരും പദ്ധതിയുടെ ഭാഗമാകും. കൈതത്തില്‍ ബ്ലോക്ക് ഡിവിഷനില്‍ ഉള്‍പ്പെടുന്ന ഏഴു വാര്‍ഡുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാകുക. ഒരു പഠിതാവിന് 1,850 രൂപയാണ് കോഴ്‌സ് ഫീസ്. തുക ബ്ലോക്ക് പഞ്ചായത്ത് അടയ്‌ക്കും. ഒമ്പതിന് കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ പ്രചാരണം നടത്തും. 16ന് പദ്ധതിയുടെ ഉദ്ഘാടനം നടക്കും. ആര്യാട് ലൂഥര്‍ സ്‌കൂളില്‍ ഞായറാഴ്ചകളിലാണ് പഠനക്ലാസ്.
















