പാലക്കുന്ന്: അടുത്ത വര്‍ഷം വയനാട്ടുകുലവന്‍ തെയ്യംകെട്ടു നടക്കുന്ന ഉദുമ പടിഞ്ഞാര്‍ കൊപ്പല്‍ വീട് തറവാട്ടില്‍ നടന്ന താബുല പ്രശ്‌നചിന്തയുടെ ഒഴിപാട് രാശി 8 ന് രാവിലെ പത്തു മണി മുതല്‍ ടി.വി മധുസൂദനന്‍ പണിക്കരുടെ നേതൃത്വത്തില്‍ ആരംഭിക്കും. തുടര്‍ന്ന് തറവാട്ടങ്ങങ്ങളുടെ കുടുംബസംഗമവും ഉണ്ടാകുമെന്നു ജന.സെക്രട്ടറി ശ്രീധരന്‍ പള്ളം അറിയിച്ചു. തെയ്യം കെട്ടുത്സവത്തിനായുള്ള ആഘോഷ കമ്മറ്റി രൂപീകരണ യോഗം ഓഗസ്റ്റ് 2നു രാവിലെ പത്തു മണിക്ക് ചേരും.
















