കുറവിലങ്ങാട്: കെ.ആര്‍. നാരായണന്‍ സ്‌പെഷ്യാലിറ്റി ആശുപത്രിലേക്ക് ലക്ഷക്കണക്കിന് രൂപ മുടക്കി വാങ്ങിയ ജനറേറ്റര്‍ മഴയും വെയിലുമേറ്റ് നശിക്കുന്നു. കെട്ടിടം നാടിന് സമര്‍പ്പിക്കുന്നതിന് മുമ്പ് വാങ്ങിയതാണ് ജനറേറ്റര്‍. ജനറേറ്ററിന്റെ സംരക്ഷണത്തിനായി അധികൃതര്‍ ഒരു ഷെഡ് പോലും നിര്‍മിച്ചിട്ടില്ല. ആശുപത്രി കെട്ടിടത്തിന്റെ പരിസരം കാടുപിടിച്ച് കിടക്കുകയാണ്. ഭിത്തിയുടെ സിമന്റ് പലയിടത്തും ഇളകിയതായും പരാതിയുണ്ട്. കെട്ടിടനിര്‍മാണം കഴിഞ്ഞ് ഒന്നരവര്‍ഷമായെങ്കിലും ഇതുവരെ ഉപയോഗിക്കാത്തതാണ് പല പ്രശ്‌നങ്ങള്‍ക്കും കാരണം.
















