കോട്ടയം: അരവിന്ദ വിദ്യാമന്ദിരം സീനിയര്‍ സെക്കന്ററി സ്‌കൂള്‍ ബേര്‍ഡ്‌സ് ക്ലബ് ഇന്റര്‍നാഷണല്‍ യൂണിറ്റ് ഉദ്ഘാടനം ചലച്ചിത്ര സംവിധായകനും ബേര്‍ഡ്‌സ് ക്ലബ് ഇന്റര്‍നാഷണല്‍ സ്ഥാപകനുമായ ജയരാജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്‌കൂള്‍ കാമ്പസിലെ ഒരു സെന്റ് ഭൂമി മരങ്ങള്‍ നട്ട് വനവല്‍ക്കരണം നടത്തി പക്ഷികള്‍ക്കായി ആവാസവ്യവസ്ഥ ഒരുക്കുന്ന പദ്ധതി വൃക്ഷത്തൈനട്ടാണ് ജയരാജ് ഉദ്ഘാടനം ചെയ്തത്.
അരവിന്ദ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് പ്രൊഫ. സി. എന്‍. പുരുഷോത്തമന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കവിത ആര്‍. സി, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സഞ്ജയന്‍ എം. പി, ബേര്‍ഡ്‌സ് ക്ലബ് ഇന്റര്‍നാഷണല്‍ കോട്ടയം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ബിന്ദു ബി. കെ, അരവിന്ദ ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി ബി. അജിത്കുമാര്‍, സ്‌കൂള്‍ കോ-ഓര്‍ഡിനേറ്റര്‍ സന്ദീപ് എസ്. നായര്‍ എന്നിവര്‍ പ്രസംഗിച്ചു
















