തിരുവനന്തപുരം: രാജ്യത്ത് നോട്ട് നിരോധനം പ്രഖ്യാപിച്ച ഘട്ടത്തിൽ കള്ളപ്പണം വെളുപ്പിക്കാൻ സഹായിച്ച കേസിൽ കൊല്ലം ജില്ലയിലെ ആറു സഹകരണ ബാങ്കുകൾക്കെതിരെ സിബിഐ കേസെടുത്തു. സഹകരണ ബാങ്ക് സെക്രട്ടറിമാരെ പ്രതികളാക്കിയാണ് കേസ് എടുത്തിരിക്കുന്നത്.
സഹകരണ ബാങ്കുകൾ കൂടുതൽ പണം നിക്ഷേപമായി സ്വീകരിക്കുകയും കള്ളപ്പണം വെളുപ്പിക്കാൻ സഹായിച്ചുവെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. കൊല്ലം കുലശേഖരപുരം, ചാത്തന്നൂര്‍, പന്മന, കടയ്‌കല്‍, പുതിയകാവ്, മയ്യനാട് എന്നിവിടങ്ങളിലെ സഹകരണ ബാങ്കുകള്‍ക്കെതിരെയാണ് കേസ്.
ബാങ്ക് രേഖകളില്‍ വലിയ കൃത്രിമം നടത്തിയാണ് ഇവര്‍ കള്ളപ്പണം വെളുപ്പിച്ചത്. പന്മന, ചത്തന്നൂര്‍ ശാഖകളിലാണ് ഏറ്റവും കൂടുതല്‍ ക്രമക്കേട് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ബാങ്കുകളില്‍ സി.ബി.ഐ പരിശോധന നടത്തിയിരുന്നു.
















