കുറവിലങ്ങാട്: വെമ്പള്ളിയില്‍ യുവതിയുടെ അഞ്ചുപവന്റെ മാല പൊട്ടിച്ചെടുത്ത സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റിലായി. കേസിലെ രണ്ടാംപ്രതി കന്യാകുമാരി ദേവികോട് വടക്കന്‍കരപുത്തന്‍ വീട്ടില്‍ ഷാജി(32), തിരുവനന്തപുരം കഠിനംകുളം ചാത്തന്‍കര ജ്യോതിഷ്ഭവനില്‍ ജ്യോതിഷ്(21) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. കേസിലെ മുഖ്യപ്രതി തിരുവനന്തപുരം സ്വദേശി നാദിര്‍ഖാനെ പിടികൂടാനായില്ല.
ചൊവ്വാഴ്ച വൈകിട്ടാണ്് ബൈക്കിലെത്തിയരണ്ടംഗസംഘം കവര്‍ച്ചനടത്തിയത്. കളത്തൂര്‍ വാഴക്കാലയാല്‍ മനോജിന്റെ ഭാര്യ നീതു(33)ന്റെ അഞ്ചുപവന്റെ മാലയാണ് കവര്‍ന്നത്. വെമ്പള്ളി കാണക്കാരി റോഡില്‍ കനാല്‍ റോഡിനുസമീപത്തായിരുന്നു സംഭവം. എന്നാല്‍ ബൈക്കിനുപിന്നിലിരുന്നയാള്‍ പിന്നില്‍ നിന്നും മാല പൊട്ടിച്ചെടുക്കുകയായിരുന്നു.
തവണവ്യവസ്ഥയില്‍് ബിസിനസ്സിനായി വാടകവീട് എടുത്താണ് സംഘം കവര്‍ച്ചനടത്തിയത്.
















