പാലാ: മെഡിക്കല്‍ എഞ്ചിനീയറിംഗ് പ്രവേശന പരിശീലന രംഗത്തെ പ്രമുഖ സ്ഥാപനമായ ബ്രില്യന്റ് സ്റ്റഡി സെന്റര്‍ വിക്ടറി ഡേ-2017 നാളെ മുത്തോലി കോളേജ് കാമ്പസില്‍ ആഘോഷിക്കും. 2016-17 അധ്യയന വര്‍ഷത്തെ പ്രവേശന പരീക്ഷകളില്‍ ഉന്നത വിജയെ നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കും. രാവിലെ 9ന് മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. കെ.എം. മാണി എംഎല്‍എ അധ്യക്ഷനാകും.
പ്രതിഭകള്‍ക്ക് ഉമ്മന്‍ചാണ്ടി എംഎല്‍എ ക്യാഷ് അവാര്‍ഡ് നല്‍കും. മന്ത്രി തോമസ് ചാണ്ടി മുഖ്യപ്രഭാഷണം നടത്തും. കേന്ദ്ര ന്യൂനപക്ഷാവകാശ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍, എംപിമാരായ ജോസ് കെ മാണി, ഇന്നസെന്റ്, ആന്റോആന്റണി, എംഎല്‍എമാരായ പി.സി. ജോര്‍ജ്, സുരേഷ് കുറുപ്പ്, മോന്‍സ് ജോസഫ് ലീനാസണ്ണി, ബീനാബേബി, കോളേജ് ഡയറക്ടര്‍മാരായ സെബാസ്റ്റ്യന്‍ മാത്യു, സന്തോഷ്‌കുമാര്‍ ബി. എന്നിവര്‍പ്രസംഗിക്കും.
















