ചങ്ങനാശേരി: കെഎസ്ടിപി യുടെ അശാസ്ത്രീയമായ ഓട നിര്‍മ്മാണം തുരുത്തിയിലെ കടക്കാരെ ബുന്ധിമുട്ടിലാക്കുന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ ഓടകളില്‍ നിന്നും മലിനജലം എം.സി റോഡരുകില്‍ സ്ഥിതിചെയ്തിരുന്ന കടകളില്‍ കയറുകയും അരലക്ഷം രൂപയുടെ നഷ്ട്ടം ഉണ്ടാകുകയും ചെയ്തതായി കണക്കാക്കുന്നു.
തുരുത്തി പുത്തന്‍പറമ്പില്‍ ബില്‍ഡിങ്ങില്‍ സ്ഥതിചെയ്യുന്ന വിനായക ടെക്സ്റ്റൈല്‍സ്,സാറ ഓട്ടോ സ്പെയേഴ്സ്,കൂള്‍ ടെക്ക്,മൈലാഞ്ചി ബ്യുട്ടി പാര്‍ലര്‍,വനിതാ ടൈലറിംഗ് എന്നെ സ്ഥാപനങ്ങളിലാണ് മലിനജലം കയറിയത്. കെഎസ്ടിപി യുടെ അശാസ്ത്രീയമായ രീതിയിലുള്ള ഓട നിര്‍മ്മാണമാണ് തങ്ങളെ ദുരിതത്തിലാക്കിയിരിക്കുന്നതെന്നും എത്രയും പെട്ടന്ന് ഈ പ്രശ്‌നം പരിഹരിക്കണമെന്നും സ്ഥാപന ഉടമകള്‍ ആവശ്യപ്പെട്ടു. വാഴപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല തോമസ്,പഞ്ചായത്ത് അംഗം കെ.കെ ഷൈജുകുമാര്‍ തുടങ്ങിയവര്‍ കടകള്‍ സന്ദര്‍ശിച്ചു.
















