ചങ്ങനാശേരി: വാഴപ്പള്ളി പഞ്ചായത്തിലെ രണ്ടാംവാര്ഡിനെ അധികൃതര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് ജൂലൈ 1ന് വൈകുന്നേരം 5 മണിക്ക് തുരുത്തി പുന്നമൂട് ജംഗ്ഷനില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തും. വര്‍ഷങ്ങളായി പൊട്ടിപൊളിഞ്ഞുകിടക്കുന്ന ബി എസ്എന്‍എല്‍ ചെട്ടിശേരി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ടാണ് ജനകീയ സമിതി പ്രതിഷേധ ധര്‍ണ്ണ നടത്തുന്നന്നത്. ഈ റോഡ് സഞ്ചാരയോഗ്യമാക്കാന്‍ വേണ്ട പണം എം.പിയുടെയോ എംഎല് എയുടെയോ ഫണ്ടില്‍നിന്ന് അനുവദിക്കണമെന്നാണ് ജനകീയ സമരസമിതി ആവശ്യപ്പെടുന്നത്. സുകുമാരന്‍ തകിടിയേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജെ.തങ്കപ്പന്, ലാല്‍കുമാര്‍, സെബാസറ്റിയന് കൊച്ചീത്തറ ,വി.ജെ. ചാക്കോ, കെ .കെ ഷൈജുകുമാര്‍, ശശികുമാര്‍ കുറ്റിശേരി തുടങ്ങിയവര്‍ സംസാരിച്ചു. ജനകീയസമിതി ചെയര്‍മാനായി ബിജു മങ്ങാട്ടുമഠത്തിനെയും, കണ്‍വീനറായി ലാല്‍കുമാര്‍ കുറ്റിശേരിയെയും തെരെഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: