ആലപ്പുഴ: ഉള്‍നാടന്‍ ജലാശയങ്ങളിലെ ചെറുമീന്‍ പിടുത്തം നിരോധിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഉള്‍നാടന്‍ മത്സ്യ മേഖലാ വികസന സമിതി സംസ്ഥാന പ്രസിഡന്റ് തോട്ടപ്പള്ളി ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. നിരോധിത വലകളുപയോഗിച്ച് കുട്ടനാട് അടക്കമുള്ള പ്രദേശങ്ങളില്‍ മത്സ്യബന്ധനം നടത്തുന്നത് തൊഴിലാളികളെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്.
















