കൊച്ചി: ടോമിന്‍ ജെ. തച്ചങ്കരി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായിരിക്കെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ നിയമനം നടത്തിയതിനെതിരായ വിജിലന്‍സ് കേസിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ വിശദീകരണ പത്രികയും ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
മോട്ടോര്‍ വാഹന വകുപ്പില്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫായിരുന്ന തന്നെ തൃശൂരില്‍ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായി നിയമിച്ചതിനെതിരായ വിജിലന്‍സ് കേസ് റദ്ദാക്കാന്‍ ശ്രീഹരി എന്ന ഉദ്യോഗസ്ഥന്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
ത്വരിതാന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കി വരികയാണെന്നും അടുത്ത മാസം ആദ്യം റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ നല്‍കുമെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ വിശദീകരണ പത്രികയും സമര്‍പ്പിക്കാന്‍ സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചത്. രണ്ടാഴ്ചയ്‌ക്കകം റിപ്പോര്‍ട്ട് ഹാജരാക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
















